പേരിനു മാത്രമായി പ്രവർത്തിക്കുന്ന 200 കമ്പനികളെ ബി.എസ്.ഇ സെബിയുടെ നിര്‍ദേശം അനുസരിച്ച് ഡീലിസ്റ്റ് ചെയ്യുന്നു.

സാമ്പത്തി ക്രമക്കേടിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും വേണ്ടി ഒരു മറയായി  ഉപയോഗിക്കുന്നുവെന്ന് സംശയിക്കുന്ന, ഓഹരി വിപണിയിൽ ലിസ്റ്റ്  ചെയ്തിട്ടുള്ള 331 കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ഓഹരി വിപണികൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. ഇൗ നിർദേശത്തിന്റെ ചുവടുപിടിച്ചാണ് ബി.എസ്.ഇ. ഇൗ കമ്പനികളെ ഡീ ലിസ്റ്റ് ചെയ്യുന്നത്.

കേന്ദ്രത്തിന്റെ കണ്ടെത്തൽ പ്രകാരം രാജ്യത്ത് മൊത്തം 1.75 ലക്ഷം കമ്പനികൾ പേരിനു മാത്രമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും പത്തു വർഷമായി പേരിനു മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെന്നും കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ക്രമക്കേടുകളിലൂടെയും തിരിമറികളിലൂടെയും 1600 കോടി രൂപയുടെ അനധികൃത ലാഭമുണ്ടാക്കിയ 246 കമ്പനികളെ ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ നിന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) വിലക്കിയിരുന്നു.

ഒരാഴ്ച കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാകും. കമ്പനി ഡീ ലിസ്റ്റ് ചെയ്യപ്പെടുന്നതോടെ  മുഴുവൻ സമയ ഡയറക്ടർമാർ, പ്രൊമോട്ടർമാർ  എന്നിവർക്ക് 10 വർഷത്തേക്ക് ഓഹരി വ്യാപാരത്തിൽ ഏർപ്പെടുന്നതിന് വിലക്കുൾപ്പെടെയുള്ളവ നേരിടേണ്ടിവരും. നടപടിയുടെ ഭാഗമായി ഇൗ കമ്പനികളുടെ ഓഹരികൾ സസ്പെൻഡ്‌ ചെയ്യും.

Show More

Related Articles

Close
Close