ബിഎസ്എന്‍എല്‍ മുത്താണ് നമ്മുടെ മുത്ത്

പ്രമുഖ മൊബൈല്‍ നെറ്റ്‌വര്‍ക്കായ ഐഡിയ പണിമുടക്കിയതോടെ താരമായത് ബിഎസ്എന്‍എലാണ. സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളെല്ലാം പൂര്‍ണമായോ ഭാഗികമായോ പണിമുടക്കിയപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ ഉപയോക്താക്കള്‍ക്ക് ഇന്ന് സേവനം പ്രദാനം ചെയ്യുന്ന മൊബൈല്‍ നെറ്റ് വര്‍ക്ക് ബിഎസ്എന്‍എല്‍ മാത്രം

രാവിലെ 10.30 ഓടെയാണ് ഐഡിയ പണിമുടക്കിയത്. പ്രധാന സെര്‍വ്വറിലെ തകരാറാണ് കാരണം. മണിക്കൂറുകള്‍ പിന്നിട്ടിട്ടും തകരാറ് പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. കസ്റ്റമര്‍ കെയറിലേക്കു പോലും കോള്‍ പോവാത്ത സ്ഥിതിയാണ്.

തൊട്ടുപിന്നാലെ എയര്‍ടെല്ലും രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രശ്നത്തിലായി. സിഗ്‌നല്‍ ലഭിക്കുന്നുണ്ടെങ്കിലും
കോള്‍ കണക്ട് ആവാത്ത അവസ്ഥ. ചുരുക്കത്തില്‍ ഇന്ന് ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് ആഘോഷിക്കാനുള്ള വകയായി. നെറ്റ് വര്‍ക്കുകള്‍ തകര്‍ന്നതോടെ ഇന്ന് സോഷ്യല്‍മീഡിയയിലും മറ്റും താരമായത് ബിഎസ്എന്‌ലാണ്. ബിഎസ്എന്‍എല്‍ നമ്മുടെ മുത്താണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

Show More

Related Articles

Close
Close