ഉമ്മന്‍ ചാണ്ടിയുടെ അഞ്ചാം ബജറ്റ്- പ്രതീക്ഷയോടെ കേരളം

chandy_818732f13-ാം നിയമസഭയുടെ അവസാന ബജറ്റ് അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബാര്‍കോഴ ആരോപണത്തെ തുടര്‍ന്ന് ധനമന്ത്രി കെഎം മാണി രാജിവച്ചതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ബജറ്റ് അവതരിപ്പിയ്ക്കുന്നത്. പ്ലക്കാര്‍ഡുകളും ഏന്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ നിയസഭയില്‍ എത്തിയത്. ബജറ്റ് അവതരിപ്പിച്ച് തുടങ്ങുമ്പോള്‍ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നു.

ബജറ്റ് ചോര്‍ന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. തുടര്‍ന്ന് ചോര്‍ന്ന ബജറ്റിന്റെ പകര്‍പ്പുകള്‍ നിയമസഭയില്‍ വിതരണം ചെയ്ത് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങി.
ബാര്‍ കോഴ, സോളാര്‍ കോഴ, പാറ്റൂര്‍ കോഴ, ടൈറ്റാനിയം കോഴ… തുടങ്ങി കോഴകളുടെ അയ്യരുകളിയാണ് ഈ സര്‍ക്കാര്‍ നടത്തിയതെന്നാണ് പ്രതിപക്ഷ നേതാവി വിഎസ് അച്യുതാന്ദന്‍ പുറത്തിറങ്ങിയതിന് ശേഷം പറഞ്ഞത്. ‘എന്ത് ബജറ്റ്, എവിടത്തെ ബജറ്റ്- എന്നാണ് തങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്’ വിഎസ് പറഞ്ഞു. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ചോര്‍ത്തി നല്‍കിയ ബജറ്റ് ആണ് ഇതെന്നും വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close