ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ അരി നൽകുമെന്ന് ബജറ്റ് വാഗ്ദാനം

chandy

ജനങ്ങള്‍ക്ക്‌ നന്ദി പറഞ്ഞ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റ്‌ അവതരണം ആരംഭിച്ചു. ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പിലാക്കാന്‍ സാധിച്ചെന്നും അദ്ദേഹം ബജറ്റ്‌ അവതരിപ്പിച്ചുകൊണ്ട്‌ പറഞ്ഞു. ഉമ്മന്‍ചാണ്ടി ബജറ്റ്‌ അവതരം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി നടുത്തളത്തിലേക്ക്‌ ഇറങ്ങി.

2011 ല്‍ അധികാരമേല്‍ക്കുമ്പോള്‍ സര്‍ക്കാര്‍ വികസനത്തെക്കുറിച്ച്‌ സമഗ്രമായ കാഴ്‌ച്ചപ്പാട്‌ അവതരിപ്പിച്ചുവെന്നും സാമൂഹ്യ നീതി ഉറപ്പ്‌ വരുത്താത്ത വികസനം മനുഷ്യത്വ രഹിതമാണെന്നും പറഞ്ഞായിരുന്നു അദ്ദേഹം ബജറ്റ്‌ അവതരണം തുടങ്ങിയത്‌.

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞാണ്‌ ബജറ്റ്‌ അവതരണം ആരംഭിച്ചത്‌. കെ.എം മാണിയുടെ പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞ മുഖ്യമന്ത്രി കാരുണ്യ പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞത്‌ കെ.എം മാണിയുടെ നേട്ടമാണെന്നും പറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനിടയിലും വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിച്ചത്‌ മാണിയുടെ വൈദഗ്‌ധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി ഫണ്ട്‌ സജ്‌ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരുപാടിയിലൂടെ 6.2 ലക്ഷം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനായെന്നും 188 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യാനും സാധിച്ചു.

സാമൂഹ്യനീതി വകുപ്പ്‌ , ആരോഗ്യ വകുപ്പ്‌, തൊഴില്‍ വകുപ്പ്‌, ലോട്ടറി വകുപ്പ്‌, എന്നിവ വഴിയെല്ലാം ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളാല്‍ കഷ്‌ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞു.

തൊഴിലുറപ്പ്‌ പദ്ധതികളെപ്പോലും തളര്‍ത്തുന്ന നടപടികളാണ്‌ കേന്ദ്രം സ്വീകരിച്ചതെന്നും പ്രാദേശീകമായ വെല്ലുവിളികളും ബാഹ്യ സമ്മര്‍ദ്ദങ്ങളും സംസ്‌ഥാനത്തിന്റെ വരുമാന തോതിനെ ബാധിക്കുമ്പോഴും വളര്‍ച്ച കൈവരിക്കുന്നതിനുള്ള ശ്രമത്തിലാണ്‌ സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close