മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നു വീണു; 11 പേർ മരിച്ചു

1_nമഹാരാഷ്ട്രയിലെ താനെയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 11 ആയി. നിരവധിപ്പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഏഴു പേർക്ക് പരുക്കേറ്റു. താനെയിലെ ബകാബിൻ മേഖലയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കെട്ടിടത്തില്‍ മലയാളികള്‍ ഉണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.
അൻപതുവർഷം പഴക്കമുള്ളതാണ് തകർന്ന കെട്ടിടം. അഞ്ചു കുടുംബങ്ങളാണ് ഈ കെട്ടിടത്തിൽ കഴിഞ്ഞിരുന്നത്. കാലപഴക്കം ചൂണ്ടിക്കാട്ടി ഇവിടെ നിന്നും ഒഴിയുന്നതിന് നഗരസഭ ഇവർക്ക് നിർദേശം നൽകിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close