തമിഴ്‌നാട്ടിലെ ബസ് അപകടം

തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ പെരിയകുളത്ത് വാഹനപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തേനിയില്‍ നിന്ന് 27 കിലോ മീറ്റര്‍ ദൂരെ ദേവതാനപ്പെട്ടിയില്‍വെച്ചാണ് അപകടം. വേളാങ്കണ്ണിയിലേക്കുള്ള യാത്രയിലായിരുന്ന ഇവര്‍ സഞ്ചരിച്ച വാഹനം തമിഴ്‌നാട് സര്‍ക്കാര്‍ ബസിലിടിക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.

ഇടുക്കി ജില്ലയിലെ തങ്കമണ്ണിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

തങ്കമണി സ്വദേശികളായ ബേബി മുള്ളാനിക്കല്‍, അജീഷ് വെട്ടുക്കാട്ടില്‍, മോന്‍സി പടലാംകുന്നേല്‍,ഒറ്റലാങ്കല്‍ ഷൈന്‍, ബിനു കരിപ്പറമ്പില്‍, വെണ്‍മണി സ്വദേശി ജസ്റ്റിന്‍ എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ടെമ്പോ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്നു. ആറ് പേരും അപകടസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടുവെന്നാണ് വിവരം പരിക്കേറ്റ രണ്ടു പേരെ അടുത്തുള്ള സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് ഇവരുടെ നില ഗുരുതരമല്ല. മൃതദേഹങ്ങള്‍ തേനി ഗവ.ആസ്പത്രയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Show More

Related Articles

Close
Close