പുതിയ വ്യോമയാന നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു: വിമാനയാത്രാ ചെലവ് കുറയും; ബാഗേജ് നിരക്കുകളിലും ഇളവ്

airportവിമാനയാത്ര ജനകീയവും ‌ചെലവു കുറ‍ഞ്ഞതുമാക്കാനും,വ്യോമയാന മേഖലയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാധ്യത തുറന്നും കേന്ദ്ര സര്‍ക്കാര്‍ പുതിയ വ്യോമയാന നയം പ്രഖ്യാപിച്ചു. ആഭ്യന്തര സര്‍വീസില്‍ ഒരു മണിക്കൂര്‍ യാത്രയ്ക്ക് പരമാവധി 2,500 രൂപ മാത്രമേ ഈടാക്കാവൂ എന്നതാണ് ഒരു വ്യവസ്ഥ.

രാജ്യത്തെ കൂടുതല്‍ നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വ്വീസുകളുടെ എണ്ണം കൂട്ടും. ഇത്തരം പുതിയ റൂട്ടുകളില്‍ ഹ്രസ്വദൂര സര്‍വീസുകള്‍ നടത്തുന്നതു വഴി വിമാനക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാവുകയാണെങ്കില്‍ അത് നികത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഫണ്ട് നീക്കിവെക്കും. ആഭ്യന്തര സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സെസിലും മാറ്റം വരുത്തും.കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ എയര്‍ കേരളയ്ക്ക് പുതിയ വ്യോമയാന നയം തുണയാകും.

രാജ്യാന്തര സര്‍വീസ് നടത്തുന്നതിനുള്ള 5/20 വ്യവസ്ഥകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം സര്‍വീസ് നടത്തണമെന്നും 20 ഫ്‌ളൈറ്റുകളെങ്കിലും ഉണ്ടായിരിക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ഇളവ് വരുത്തിയിട്ടുള്ളത്. 20 ഫ്‌ളൈറ്റുകളില്‍ കൂടുതലുളള കമ്പനികള്‍ക്കോ, ആഭ്യന്തര സര്‍വീസിന്റെ 20ശതമാനം ഉപയോഗപ്പെടുത്തുന്നതോ ആയ കമ്പനികള്‍ക്ക് രാജ്യാന്തര സര്‍വീസ് നടത്താമെന്ന് പുതിയ നയത്തില്‍ വ്യക്തമാക്കുന്നു.

റദ്ദുചെയ്ത ടിക്കറ്റുകളുടെ തുക 15 ദിവസത്തിനകം യാത്രക്കാര്‍ക്ക് കമ്പനികള്‍ മടക്കി നല്‍കണം.ബുക്ക് ചെയ്ത വിമാനത്തിന്റെ യാത്ര തടസ്സപ്പെടുന്ന ഘട്ടത്തില്‍ ഹോട്ടല്‍ ചെലവുകള്‍ക്കായി സര്‍ക്കാര്‍ 20,000 രൂപവരെ അനുവദിക്കും. വിമാനം റദ്ദാക്കുന്ന വിവരം രണ്ട് ആഴ്ച മുമ്പ് യാത്രക്കാരെ അറിയിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല.

വിദേശ യാത്രകള്‍ക്കുള്ള ബാഗേജ് നിരക്കിലും ഇളവുകളും പുതിയ വ്യവസ്ഥയും കൊണ്ടുവന്നിട്ടുണ്ട്. 15 കിലോയില്‍ കൂടുതല്‍ വരുന്ന ബാഗേജുകള്‍ക്ക് ഒരു കിലോയ്ക്ക് 100 രൂപയില്‍ കൂടുതല്‍ ഈടാക്കരുത്. 20 കിലോവരെ ഈ നിരക്ക് തുടരണം. നിലവില്‍ 15 കിലോയില്‍ അധികം വരുന്ന ഓരോ കിലോയ്ക്കും 300 രൂപയായിരുന്നു ഈടാക്കുന്നത്.

Show More

Related Articles

Close
Close