പത്തുവയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ പൊതുനിരത്തില്‍ വെടിവച്ചു കൊന്നു

യെമനില്‍ പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ പൊതുനിരത്തില്‍ വെടിവച്ചു കൊന്നു. പ്രതികളായ മൂന്ന് പേരെ മുട്ടില്‍ ഇരുത്തിയാണ് പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്.

പ്രതികളുടെ മൃതദേഹം മണിക്കൂറുകളോളം പൊതുനിരത്തില്‍ കെട്ടിത്തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രതികളില്‍ രണ്ടു പേര്‍ക്ക് 19 വയസും ഒരാള്‍ക്ക് 27 വയസും പ്രായമുണ്ട്.

കഴിഞ്ഞ ഒക്ടോബറിലാണ് പത്തുവയസ് പ്രായമുള്ള ആണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുന്ന വഴി കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരു സ്‌കൂളില്‍ കെട്ടിയിട്ടാണ് ഇവര്‍ പീഡിപ്പിച്ചത്. പിന്നീട് മൃതദേഹം ആള്‍താമസമില്ലാത്ത കെട്ടിടത്തില്‍ ഒളിപ്പിക്കുകയായിരുന്നു.

Show More

Related Articles

Close
Close