മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു തിരക്കിന്റെ ദിനം

ommenn

സഞ്ചരിച്ചിരുന്ന വാഹനം പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടിട്ടും എത്താമെന്നേറ്റ പരിപാടികള്‍ റദ്ദാക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു തിരക്കിന്റെ ദിനം. ഇന്നലെ പുലര്‍ച്ചെ അപകടമുണ്ടായെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപെട്ട അദ്ദേഹം മുപ്പതോളം പരിപാടികളിലാണു പങ്കെടുത്തത്‌.
ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ്‌ മുഖ്യമന്ത്രിയുടെ ഇന്നോവാ കാര്‍ കോട്ടയം – എറണാകുളം റൂട്ടില്‍ കാണക്കാരിക്കു സമീപം അപകടത്തില്‍പ്പെട്ടത്‌. നിയന്ത്രണം നഷ്‌ടപ്പെട്ട്‌ റോഡില്‍ നിന്നു തെന്നിമാറിയ കാര്‍ സമീപത്തെ ഓടയില്‍ ചാടി മതിലിലിടിച്ചാണു നിന്നത്‌. ഉറക്കത്തിലായിരുന്നെങ്കിലും സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിരുന്നതിനാല്‍ മുഖ്യമന്ത്രിക്കു പരുക്കൊന്നുമില്ല. ഇടിയുടെ ആഘാതത്തില്‍ സൈഡ്‌ ഗ്ലാസ്‌ തകര്‍ന്ന്‌ ഗണ്‍മാന്‍ അശോകനു നേരിയ പരുക്കേറ്റു.
മലപ്പുറത്തെ പരിപാടിയില്‍ പങ്കെടുത്തശേഷം നാട്ടകം ഗസ്‌റ്റ്‌ ഹൗസിലേക്കു വരികയായിരുന്നു ഉമ്മന്‍ ചാണ്ടി. മുന്നില്‍ പൈലറ്റ്‌ വാഹനമുണ്ടായിരുന്നു. അപകടമറിഞ്ഞ്‌ ഈ വാഹനം തിരിച്ചെത്തി. അതിലാണു മുഖ്യമന്ത്രിയെ ഗസ്‌റ്റ്‌ ഹൗസിലെത്തിച്ചത്‌. ജനറല്‍ ആശുപത്രിയില്‍നിന്നു ഡോക്‌ടര്‍മാരുടെ സംഘം കുതിച്ചെത്തി മുഖ്യമന്ത്രിയെ പരിശോധിച്ച്‌ പരുക്കുകളൊന്നുമില്ലെന്ന്‌ ഉറപ്പുവരുത്തി. ജില്ലാ പോലീസ്‌ മേധാവി എസ്‌. സതീഷ്‌ ബിനോയുടെ നേതൃത്വത്തിലുള്ള സംഘവും ഗസ്‌റ്റ്‌ ഹൗസിലെത്തിയിരുന്നു. ഉറക്കത്തിലായിരുന്നുവെന്നും എന്താണു സംഭവിച്ചതെന്ന്‌ അറിയില്ലെന്നും സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിരുന്നതിനാല്‍ അപകടം ഒഴിവായെന്നും മുഖ്യമന്ത്രി പിന്നീട്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close