കന്യാസ്ത്രീയെ അപമാനിച്ച പി.സി.ജോര്‍ജിനെതിരെ കേസെടുക്കുമെന്ന് പൊലീസ്

കന്യാസ്ത്രീക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിച്ച പി.സി.ജോര്‍ജ് എംഎല്‍എ യുടെ പരാമര്‍ശത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ്. ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ചു സംസാരിച്ചതിനാല്‍ പി.സി.ജോര്‍ജ് എംഎല്‍എയ്ക്കു നേരെ കേസ്സെടുക്കുമെന്ന് പോലീസ് അറിയിച്ചു.

പി.സി.ജോര്‍ജിന്റെ പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാനായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സ്വമേധയാ കേസെടുക്കാനാകുമോയെന്ന് അറിയാനാണു പരിശോധന എന്ന് അദ്ദേഹം വ്യക്തമാക്കി. ബിഷപ്പിനെതിരായ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍േദ്ദേശം നല്‍കിയതായി ഡിജിപി വ്യക്തമാക്കി.

Show More

Related Articles

Close
Close