മല്യയ്ക്ക് പാര്‍ക്കാന്‍ ഇന്ത്യയില്‍ വിഐപി ജയില്‍ തയാര്‍; ലണ്ടന്‍ കോടതിയില്‍ സിബിഐ ജയിലിലെ സൗകര്യങ്ങളുടെ വീഡിയോ സമര്‍പ്പിച്ചു

വിജയ് മല്യക്കായി ആര്‍തര്‍ റോഡ് ജയിലില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയെന്ന് സിബിഐ ലണ്ടന്‍ കോടതിയെ അറിയിച്ചു. മല്യയെ ഇന്ത്യക്കു വിട്ടുനല്‍കിയാല്‍ ഇന്ത്യന്‍ ജയിലുകളില്‍ എന്തൊക്കെ സൗകര്യങ്ങളാണ് ഉള്ളതെന്ന ബ്രിട്ടനിലെ കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സിബിഐ സമര്‍പ്പിച്ചിരിക്കുന്നത്. ജയലിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് എട്ടു മിനിറ്റോളം നീളുന്ന വീഡിയോ ദൃശ്യങ്ങള്‍ ലണ്ടനിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ സിബിഐ സമര്‍പ്പിച്ചു.

ഇന്ത്യന്‍ ജയിലില്‍ ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് മല്യ ലണ്ടന്‍ കോടതിയില്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ജയിലിലെ അവസ്ഥ എന്താണെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ടെലിവിഷന്‍ സെറ്റ്, ശുചിമുറി, കിടക്ക, വസ്ത്രങ്ങള്‍ കഴുകാനുള്ള സ്ഥലം, ഇളവെയില്‍ ഏല്‍ക്കാന്‍ നടുമുറ്റം തുടങ്ങിയ സൗകര്യങ്ങളാണ് മല്യയ്ക്കായി ആര്‍തര്‍ റോഡ് ജയിലില്‍ ഒരുങ്ങിയിരിക്കുന്നത്. ആര്‍തര്‍ റോഡ് ജയിലിലെ ബാരക്ക് നമ്പര്‍ 12 ല്‍ ആണ് മല്യയെ പാര്‍പ്പിക്കുക. രണ്ടുനിലകളിലായി എട്ടു സെല്ലുകളാണിവിടെ. സിസിടിവി ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി അതീവ ജാഗ്രതയുണ്ടാകും. മല്യക്ക് ഇവിടെ ലൈബ്രറി സൗകര്യവും ലഭിക്കും.

Show More

Related Articles

Close
Close