അധ്യാപകര്‍ ഉള്‍പ്പെടെ സ്‌കൂള്‍ ജീവനക്കാരുടെ മനോനില പരിശോധിക്കണമെന്ന് സിബിഎസ്ഇ

അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ സ്കൂ​ൾ ജീ​വ​ന​ക്കാരുടെ മാ​നോ​നി​ല​ പ​രി​ശോ​ധിക്കണമെന്ന് സി​ബി​എ​സ്ഇ. ഗു​രു​ഗ്രാം റ​യാ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളില്‍ ര​ണ്ടാം ക്ലാ​സു​കാ​ര​ന്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ‍​യ്ക്ക് കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി സി​ബി​എ​സ്ഇ മുന്നിട്ടിറങ്ങുന്നത്. അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ സ്കൂ​ൾ ജീ​വ​ന​ക്കാ​രെ മാ​നോ​നി​ല​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​നാ​ണ് സി​ബി​എ​സ്ഇ തീരുമാനിച്ചത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ളു​ക​ൾ​ക്ക് സി​ബി​എ​സ്ഇ സ​ർ​ക്കു​ല​ർ അ​യ​ച്ചു.

അ​ധ്യാ​പ​ക​രു​ടേ​യും അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടേ​യും മ​നോ​നി​ല​പ​രി​ശോ​ധ​ന ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കു​ല​ർ. ബ​സ് ഡ്രൈ​വ​ർ​മാ​ർ, ക​ണ്ട​ക്ട​ർ​മാ​ർ, തൂ​പ്പു​കാ​ർ തു​ട​ങ്ങി എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും സൂ​ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കു​ല​ർ നി​ഷ്ക്ക​ർ​ഷി​ക്കു​ന്നു.

സ്കൂ​ളി​ൽ കാ​ലു​കു​ത്തു​ന്ന ഓ​രോ കു​ട്ടി​യു​ടേ​യും പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കാ​ണ്. പ​ഠ​നത്തി​നാ​യു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി​ന​ൽ​കു​ക​യെ​ന്ന​ത് കു​ട്ടി​യു​ടെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ​പെ​ട്ട​താ​ണ്. ഒ​രു ത​ര​ത്തി​ലു​മു​ള്ള മാ​ന​സി​ക ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ൾ​ക്കും ഇ​ര​യാ​വി​ല്ലെ​ന്നു​ള്ള ബോ​ധ്യം കു​ട്ടി​ക്കു​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക​യെ​ന്ന​തും സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Show More

Related Articles

Close
Close