ഒരു ബി എസ് എഫ് ജവാന്‍ കൂടി വീരമൃത്യു വരിച്ചു.

കഴിഞ്ഞ 3 ദിവസമായി ജമ്മു കാശ്മീര്‍ മേഖലയിലെ ആര്‍ എസ് പുര ,ആര്‍നിയ സെക്ടരുകളില്‍ തുടരുന്ന  കനത്ത ഷെല്‍ ആക്രമണത്തില്‍ ഒരു ബി എസ് എഫ്‌ ജവാന്‍ കൂടി വീരമൃത്യു വരിച്ചു.

ഈ മേഖലയില്‍ നിന്നുള്ള ജനങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറി പാര്‍ക്കുന്ന സ്ഥിതി വിശേഷം ആണുള്ളത്. 20 കിലോമീറ്റര്‍ ഇപ്പുറം വരെ വെടിയുടെയും , ഷെല്‍ പൊട്ടിത്തെറിക്കുന്നതിന്റെയും ശബ്ദം കേള്‍ക്കുന്നു എന്ന് പ്രദേശവാസികള്‍  പറയുന്നു.

JAMMU, INDIA - JANUARY 14: Indian Border Security Force (BSF) soldier stand guard during night patrol near the fenced border with Pakistan at Abdullian on January 14, 2013 about 40 kilometers from Jammu, India. A Flag meeting was held between the Pakistani and Indian army commanders at LoC at the Chakan Da Bagh, in Poonch, 245 kilometers from Jammu to defuse the tension which escalated after Pakistani troops killed two Indian soldiers. (Photo by Nitin Kanotra/Hindustan Times via Getty Images)

ഹിരനഗര്‍ സെക്ടറിലെ ബോബിയ മേഖലയില്‍ അടുത്തിടെ ഉണ്ടായ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം വിഫലമാക്കിയതിനു ശേഷം ആണ് അതിര്‍ത്തിക്ക് അപ്പുറത്ത് നിന്ന് ഇത്രമേല്‍ രൂക്ഷമായ ആക്രമണം ഉണ്ടാകുന്നത്.

ഇതിനെത്തുടര്‍ന്ന് അതിര്‍ത്തി പ്രദേശത്തു നിന്ന് ജനങ്ങളോട് സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറി പാര്‍ക്കാന്‍ സുരക്ഷ സേനകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശത്തെ വിളവെടുപ്പിനു തയ്യാറായി കിടക്കുന്ന കൃഷിയിടങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടി വരുന്നതില്‍ ബുദ്ധിമുട്ടുകയാണ് ജനങ്ങള്‍.

Show More

Related Articles

Close
Close