ആറ് ശതമാനം ക്ഷാമബത്ത കേന്ദ്രസര്‍ക്കാര്‍ കൂട്ടി

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത ആറ് ശതമാനം വര്‍ദ്ധിപ്പിച്ചു. കേന്ദ്രമന്ത്രിസഭാ യോഗമാണ് ക്ഷാമബത്ത വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്.2015 ജൂലൈയിലും ഡി എ ആറ് ശതമാനം വർദ്ധിപ്പിച്ചിരുന്നു. വർഷത്തിൽ രണ്ട് തവണയാണ് ക്ഷാമബത്തയിൽ പുനക്രമീകരണം നടപ്പിലാക്കുക.

ഒരു കോടിയോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2016 ജനുവരി 1 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് വർദ്ധനവ് നടപ്പിലാക്കുന്നത് . 14,724.74 കോടിയുടെ വാർഷിക ചെലവാണ് വർദ്ധനവിലൂടെ സർക്കാരിനുണ്ടാകുക. അൻപത് ലക്ഷം സർക്കാർ ജീവനക്കാർക്കും അൻപത്തിയെട്ട് ലക്ഷം പെൻഷൻകാർക്കും ഇതിന്റെ ഗുണഫലം ലഭിക്കും

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close