കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടന്‍ തന്നെയെന്ന് സൂചന

കേന്ദ്രമന്ത്രിസഭാ പുനഃസംഘന അടുത്തു തന്നെയുണ്ടാകുമെന്ന് സൂചന. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്രമന്ത്രിസഭയിൽ സമഗ്ര അഴിച്ചുപണി നടത്തുമെന്ന സൂചനകളാണു ബിജെപി. ഗുജറാത്ത്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങൾ സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചയായി.

പ്രധാനമന്ത്രിയുടെ ചൈനാ സന്ദര്‍ശനത്തിനു മുമ്പു തന്നെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. സെപ്റ്റംബര്‍ മൂന്നുമുതല്‍ അഞ്ചുവരെ ചൈനയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി അവിടേക്ക് പോകുന്നത്. എന്‍ ഡി എ മുന്നണിയിലെത്തിയ ജനതാദള്‍ യുണൈറ്റഡ്, എ ഐ എ ഡി എം കെ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത. 2016 ജൂലായിലാണ് ഇതിനു മുമ്പ് പുനഃസംഘടന നടത്തിയത്.

Show More

Related Articles

Close
Close