മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകും .

കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു.പാര്‍ട്ടി അധ്യക്ഷ്യന്‍ അമിത്ഷായും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ചര്‍ച്ച നടത്തും.

ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി പോകുന്നതിന് മുമ്പ്, അടുത്തമാസം ആദ്യവാരം തന്നെ പുനഃസംഘടനയുണ്ടാകും.

ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തിന് കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്ന കാര്യമാണ് പരിഗണനയില്‍. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട വകുപ്പുകളുടെ ചുമതല ഈ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് നല്‍കി മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ സാധ്യതകള്‍ ഉണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

 

Show More

Related Articles

Close
Close