നായിക പൂര്‍ണ നഗ്ന: ‘ചായം പൂശിയ വീടിന്’ ഒടുവില്‍ പ്രദര്‍ശനാനുമതി

ചിത്രത്തില്‍ നായിക പൂര്‍ണ നഗ്നയായി എത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രദര്‍ശനാനുമതി നിഷേധിച്ച നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേര്‍ന്നു സംവിധാനം ചെയ്തിരിക്കുന്ന ചായം പൂശിയ വീടിന് സെന്‍സര്‍ബോര്‍ഡ് ഒടുവില്‍ പ്രദര്‍ശനാനുമതി നല്‍കി. എ സര്‍ട്ടിഫിക്കേറ്റാണ് നല്‍കിയിരിക്കുന്നത്.

കലാധരനും ബോളിവുഡ് നടി നേഹ മഹാജനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നിന്നും ഒരു സീന്‍ പോലും നീക്കം ചെയ്യില്ലെന്ന നിലപാടില്‍ ഉറച്ച അണിയറ പ്രവര്‍ത്തകരുടെ പോരാട്ടം ഹൈക്കോടതി വരെ എത്തി. അഡ്വ.സെബാസ്റ്റിയന്‍ പോള്‍ ആണ് സിനിമയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. എ സര്‍ട്ടിഫിക്കറ്റോടെ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Show More

Related Articles

Close
Close