തമിഴ്നാട് നിയമസഭയില്‍ സംഘര്‍ഷം; സ്പീക്കറുടെ കസേര തകര്‍ത്തു

തമിഴ്നാട് നിയമസഭയില്‍ സംഘര്‍ഷം. ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറുടെ കസേര തല്ലിത്തകര്‍ക്കുകയും പേപ്പറുകള്‍ കീറിയെറിയുകയും ചെയ്തു. രഹസ്യബാലറ്റ് വേണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് സഭയില്‍ സംഘര്‍ഷം ഉടലെടുത്തത്. ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ സഭവിട്ട് ഇറങ്ങിപ്പോയി.സ്പീക്കര്‍ സഭ വിട്ട് ഇറങ്ങിയതോടെ വിശ്വാസവോട്ടെടുപ്പ് തടസ്സപ്പെട്ടു. ഒരു മണിക്ക് ശേഷം വോട്ടെടുപ്പ് പുനരാരംഭിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. അതിനിടെ സ്പീക്കരുടെ ചേംബര്‍ ഡിഎംകെ അംഗങ്ങള്‍ കയ്യടക്കി.

ഗവര്‍ണര്‍ 15 ദിവസത്തെ സമയം നല്‍കിയിട്ടും ഇത്രയും പെട്ടന്ന് വോട്ടെടുപ്പ് നടത്തേണ്ട ആവശ്യം എന്തെന്ന് സ്റ്റാലിന്‍ ചോദിച്ചു. എംഎല്‍എമാരെ മോചിപ്പിച്ചിട്ട് മതി വോട്ടെടുപ്പെന്നും അദ്ദേഹം പറഞ്ഞു. ഇതേ തുടര്‍ന്ന് ഡിഎംകെ എംഎല്‍എമാര്‍ സഭയില്‍ ബഹളം തുടങ്ങി. നിയമസഭാ മന്ദിരത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിക്കാത്തതും ബഹളത്തിന് കാരണമായി. അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് വോട്ട് രേഖപ്പെടുത്തുക എന്ന രീതിയിലാണ് വിശ്വാസവോട്ടെടുപ്പ് പുരോഗമിക്കുന്നത്. രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് വേണമെന്ന പനീര്‍‌ശെല്‍‌വവും ഡി‌എംകെ നേതാവ് എം.കെ സ്റ്റാലിനും ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. രഹസ്യ വോട്ടെടുപ്പ് ഇല്ലെങ്കില്‍ വിശ്വാസവോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി‌എംകെ അംഗങ്ങള്‍ സഭയില്‍ ബഹളം വച്ചു.

ആകെ 234 സീറ്റുകളാണ് തമി‌ഴ്‌നാട് നിയമസഭയിലുള്ളത്. ഇതില്‍ ശശികല വിഭാഗത്തില്‍ 124 സീറ്റുകളുണ്ട്. പനീര്‍‌ശെല്‍‌വത്തിനൊപ്പം 12 പേരുണ്ട്. ഡി‌എം‌കെയില്‍ 89 പേരും. കോണ്‍ഗ്രസിന് എട്ട് സമാജികരുമുണ്ട്. എന്നാല്‍ വിശ്വാസവോട്ടിന് മൂന്ന് അംഗങ്ങള്‍ എത്തില്ല, ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും, കോയബത്തൂര്‍ നോര്‍ത്ത് പോയിന്റ് എംഎല്‍എ അരുണ്‍കുമാറുമാണ് വോട്ടിങിന് എത്താതിരിക്കുന്നത്. അനാരോഗ്യം കാരണമാണ് മുന്‍ മുഖ്യമന്ത്രികൂടിയായ കരുണാനിധി നിയമസഭയില്‍ എത്താതിരുന്നത്. ഇവരെ കൂടാതെ കാങ്കയം എംഎല്‍എ തനിയരശും പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്.

 

Show More

Related Articles

Close
Close