ഇടപാടുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഉദയഭാനുവിനെതിരായ തെളിവുകള്‍ മുദ്ര വെച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി

വസ്തു ഇടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്തിയ കേസില്‍ അഡ്വ. സി.പി.ഉദയഭാനുവിനെതിരായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. ക്രിമിനല്‍കേസ് പ്രതികള്‍ ബന്ധപ്പെട്ടുവെന്ന കാരണത്താല്‍ അഭിഭാഷകനെതിരെ ഗൂഢാലോചന ആരോപിക്കാമോ എന്നും കോടതി ചോദിച്ചു. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി 16ന് വീണ്ടും പരിഗണിക്കും. അഡ്വ. ബി.രാമന്‍പിള്ള മുഖേനയാണ് ഉദയഭാനു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

കേസില്‍ തനിക്ക് പങ്കില്ലെന്ന് ഉദയഭാനു ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിനു വേണ്ടി ഒട്ടേറെ കേസുകളില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന താന്‍ നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നയാളാണ്, അതിനാല്‍ തന്നെ ഇത്തരമൊരു കൃത്യത്തിനു കൂട്ടു നില്‍ക്കില്ലെന്നും അറസ്റ്റിലായവരില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തെറ്റായ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി സഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show More

Related Articles

Close
Close