ബിജെപിയുടെ ‘ചലോ മംഗളൂരൂ’ റാലി തടയാന്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കര്‍ണാടകയില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്ന ‘ചലോ മംഗളൂരൂ’ റാലി കടന്നുപോകുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ. ബംഗളൂരൂ പൊലീസ് കമ്മീഷണറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അതേസമയം, റാലിയുമായി മുന്നോട്ടു പോകുമെന്ന് ബിജെപി വ്യക്തമാക്കി. അടുത്തിടെ കര്‍ണാടകയില്‍ ബിജെപി, ആര്‍എസ്എസ് അനുഭാവികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് റാലിയെന്ന് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.റാലിക്കെത്തിയ വാഹനങ്ങള്‍ പൊലീസ് തടഞ്ഞുവച്ചിരിക്കുകയാണ്. നൂറുകണക്കിനു ബൈക്കുകളുടെ അകമ്പടിയോടെയുള്ള യാത്രയാണ് ബിജെപിയുടെ പദ്ധതി.

ബെംഗളൂരുവിന്റെ ഹൃദയഭാഗത്തുള്ള ഫ്രീഡം പാര്‍ക്കില്‍നിന്ന് റാലി ആരംഭിക്കാനാണ് തീരുമാനം. ഇവിടേക്ക് എത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞിട്ടുണ്ട്. മൈസുരുവില്‍നിന്നും ഹൂബ്ലിയില്‍നിന്നുമുള്ള ബൈക്കുകള്‍ മംഗളൂരുവിലേക്കു പോയിത്തുടങ്ങി.

Show More

Related Articles

Close
Close