ബാഴ്സയും ബയേണും സെമിയിൽ

images (3)
മ്യൂണിക്:
കരുത്തരായ ബാഴ്സലോണയും ബയേൺ മ്യൂണിക്കും
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍ കടന്നു.ഇരു പാദങ്ങളിലും
ഫ്രഞ്ച് ടീം പിഎസ്ജിയ്ക്കെതിരെ ആധികാരിക വിജയത്തോടെയാണ്
ബാഴ്സയുടെ മുന്നേറ്റം. അതേ സമയം ആദ്യ പാദത്തിലെ തോൽവിയ്ക്ക്
രണ്ടാം പാദത്തിൽ എണ്ണം പറഞ്ഞ് കണക്ക് തീർത്താണ് ബയേൺ അവസാന
നാലിലേക്ക് മുന്നേറിയത്. നെയ്മറിന്റെ ഇരട്ട ഗോൾ മികവിൽ
ഏകപക്ഷീയമായ രണ്ട് ഗോളിനാണ് ബാഴ്സലോണയുടെ ജയം.
ആദ്യ പാദത്തിലെ 3-1 ൻറെ ജയമടക്കം ആകെ 5-1 ന്റെ വിജയം. പോർച്ചുഗലിൽ പോർട്ടോയ്ക്കെതിരെ 3-1 ന് തോറ്റ ബയേൺ ഒന്നിനെതിരെ  ആറു ഗോളുകൾക്കാണ് സ്വന്തം കാണികൾക്ക് മുന്നിൽ പോർട്ടോയെ  തകർത്ത് തരിപ്പണമാക്കിയത്. വൻ വിജയം നേടിയാലേ സെമി പ്രവേശനം  സാധ്യമാകൂ എന്ന സമ്മർദത്തെ അതി ജീവിച്ചാണ് ജർമൻ ചാമ്പ്യൻമാരുടെ പ്രകടനം. റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ടഗോളുകള്‍ക്ക്  പുറമെ തിയാഗോ, ജറോം ബോട്ടെങ്, തോമസ് മുളളര്‍,  സാബി അലോണ്‍സോ എന്നിവര്‍ ബയറണിനായി ലക്ഷ്യം കണ്ടു. ജാക്സൻമാർട്ടിൻസ് പോർട്ടോയുടെ ആശ്വാസ ഗോൾ നേടിയത്.
ഇന്ന് നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ മത്സരങ്ങളിൽ  റയൽ മാഡ്രിഡ് അത്‌ലറ്റികോ മാഡ്രിഡിനെയും
 യുവന്റസ് മോണാക്കോയെയും നേരിടും
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close