ചന്ദ്രബോസിന്റെ കുടുംബം വിധി കേട്ടു-നിറഞ്ഞ കണ്ണുകളോടെ

nizam_1നിറഞ്ഞ കണ്ണുകളോടെയാണ് കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ കുടുംബം നിഷാം കുറ്റക്കാരനാണെന്ന കോടതി വിധി കേട്ടത്

നിഷാമിന് വധശിക്ഷ നൽകണമെന്ന് കുടുംബാംഗങ്ങൾ വികാരനിർഭരമായി പ്രതികരിച്ചു.
മുഹമ്മദ് നിഷാം കുറ്റക്കാരനെന്ന വിധിക്ക് കണ്ണീരുണങ്ങാത്ത മിഴികൾ സാക്ഷി. ചന്ദ്രബോസിന്‍റെ ഭാര്യയും അമ്മയും കോടതി നടപടികള്‍ തുടങ്ങുന്നതിന് ഏറെ മുമ്പേ കോടതിയിലെത്തി കാത്തിരുന്നു. ചന്ദ്രബോസിന്റെ ഓർമകൾക്ക്

ഒരാണ്ട് തികയാൻ ഒരാഴ്ച ബാക്കി നിൽകെ കൊലയാളിക്ക് നീതിപീഠം നൽകുന്ന വിധി നേരിട്ട് കേൾക്കാൻ. നിഷാമിന് വധശിക്ഷ നൽകണമെന്നായിരുന്നു ചന്ദ്രബോസിന്റെ അമ്മ പ്രതികരിച്ചത്.

കുടുംബനാഥനെ ഇല്ലാതാക്കിയ നിഷാം പരമാവധി ശിക്ഷയിൽ കുറഞ്ഞ് ഒന്നും അർഹിക്കുന്നില്ലെന്ന് ചന്ദ്രബോസിന്റെ ഭാര്യ പറഞ്ഞു.കുടുംബത്തിലൊരാൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത ജോലി ഇതുവരെയും ലഭിച്ചിട്ടില്ല. അയ്യായിരം കോടി രൂപയുടെ ആസ്തിയുളള നിഷാം ചന്ദ്രബോസിന്റെ കുടുംബത്തിന് അഞ്ചുകോടി രൂപ

നഷ്ടപരിഹാരം നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close