മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഡല്‍ഹി കോടതി ഉത്തരവിട്ടു

chandy

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഡല്‍ഹി തീസ് ഹസാരി കോടതി ഉത്തരവ്. മുഖ്യമന്ത്രിക്കു ഡല്‍ഹിയില്‍ വച്ച് പണം കൈമാറിയെന്ന സരിത എസ്.നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രിയ്ക്ക് ഡല്‍ഹിയിലെ സഹായി തോമസ് കുരുവിള വഴി പണം കൈമാറിയെന്നായിരുന്നു സരിതയുടെ ആരോപണം.

മുഖ്യമന്ത്രിക്കെതിരായ ആരോപണം അന്വേഷിക്കാന്‍ ഡല്‍ഹി പോലീസിന് കോടതി നിര്‍ദേശം നല്‍കി. അടുത്ത മാസം 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചാന്ദിനി ചൗക്കില്‍ എത്തിയാണ് തോമസ് കുരുവിളയ്ക്ക് പണം നല്‍കിയതെനന്് സരിത ആരോപിച്ചിരുന്നു. ഒരു കോടി പത്തു ലക്ഷം രൂപ ഡല്‍ഹിയിലും പിന്നീട് 80 ലക്ഷം രൂപ തിരുവനന്തപുരത്തും വച്ച് തോമസ് കുരുവിളയ്ക്ക് നല്‍കിയെന്ന് സരിത സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close