ചെക്ക് ഇൻ ബാഗേജിനു ഫീസ്‌ ഇല്ല

check in baggage
ചെക്ക് ഇൻ ബാഗേജിനു ഫീസ് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഏഷ്യാ എന്നീ വ്യോമയാന കമ്പനികൾ സമർപ്പിച്ച നിർദേശങ്ങൾ സർക്കാർ തള്ളി. ഫീസ് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനികൾ വ്യോമയാന ഡയറക്ടർ ജനറലിനെയും സമീപിച്ചിരുന്നു.ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ ഇളവു നൽകണമെന്ന വാദമാണ് എയർലൈനുകൾ ഉയർത്തിയത്. ഇതിനർഥം ബാഗേജ് ഉള്ളവർ കൂടുതൽ പണം നൽകണം. മറ്റ് എയർലൈൻ കമ്പനികളും ഈ നീക്കത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്.നിലവിൽ 15 കിലോഗ്രാം വരെ ഭാരമുളള ചെക്ക് ഇൻ ബാഗേജ് സൗജന്യമാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close