മണിച്ചിത്രത്താഴ്: ചെങ്ങന്നൂരില്‍ കഥാ സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കുന്നു ?

ചെങ്ങന്നൂര്‍ :
നിറയെ ആള്‍താമസം ഉള്ള വീട്ടില്‍ പകല്‍ സമയത്തുപോലും തുണികള്‍ക്കും, വീട്ടുപകരണങ്ങള്‍ക്കും തീപിടിക്കുക. സിനിമകളില്‍ മാത്രം നാം കണ്ടിട്ടുള്ള രംഗങ്ങള്‍ ആവര്‍ത്തിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളത്തില്‍ ഹിറ്റായ സിനിമാ രംഗങ്ങളുടെ ആവര്‍ത്തനമോ ഇത് ?

ചെറിയനാട് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം 150 മീറ്ററോളം തെക്കോട്ടുമാറി പനയന്നാവില്‍ വീട്ടില്‍ വേണുഗോപാല്‍ ആണ് സമാന പരാതിയുമായി ചെങ്ങന്നൂര്‍ ഫയര്‍ ഫോഴ്സിനെ സമീപിച്ചിരിക്കുന്നത്. മുംബൈ ചത്രപതി ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടിലെ ടെര്‍മിനല്‍ മാനേജരായി ജോലി നോക്കുന്ന വേണുഗോപാലിന്റെ വീട്ടിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി ,വിവിധ ഭാഗങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന തുണികള്‍ക്കും ,വീട്ടുപകരങ്ങള്‍ക്കും പകല്‍ സമയം തീപിടിക്കുന്നത്.
1

ആദ്യം വീടിനുള്ളില്‍ വച്ചിരുന്ന തുണികള്‍ക്ക് തീപിടുത്തം ഉണ്ടായി. ഇതിനെ തുടര്‍ന്ന് വസ്ത്രങ്ങള്‍ എല്ലാം സമീപ വീടുകളിലേക്ക് മാറ്റി വച്ചു. എന്നാല്‍ പിന്നെ സംഭവിച്ചത് മറ്റൊന്നാണ്. മെത്തകള്‍ക്കാണ് അടുത്തതായി തീപിടിച്ചത്.
2
ഇതിനെ തുടര്‍ന്ന് മെത്തകള്‍ എല്ലാം സമീപത്തുള്ള തൊഴുത്തിലേക്ക് മാറ്റിയിരുന്നു കഴിഞ്ഞ ദിവസം ഈ മെത്തകള്‍ക്ക് വീണ്ടും തീപിടിച്ചു.

ഷോര്‍ട്ട് സര്‍ക്യുട്ട് ആവാം കാരണം എന്നാ നിഗമനത്തില്‍ വീട്ടിലെ വയറിങ്ങുകള്‍ എല്ലാം തന്നെ മാറ്റി നോക്കിയിരുന്നു.എന്നാല്‍ മെയിന്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുമ്പോളും , ലൈന്‍ ഓഫ്‌ ആയിരിക്കുമ്പോളും വീട്ടില്‍ തീ പിടിക്കുന്നത്‌ തുടര്‍ന്നത് കൂടുതല്‍ വിഷമത്തിലാക്കി.

പകല്‍ സമയത്ത് മാത്രമാണ് തീ പിടിക്കുന്നത്‌. രാത്രി കാലങ്ങളില്‍ ഇതു ആവര്‍ത്തിക്കുമോ എന്ന ഭയത്താല്‍ വേണുഗോപാലും കുടുംബവും സമീപത്തെ വീട്ടില്‍ ആണ് അന്തിയുറങ്ങുന്നത്. ഇവരെ കൂടാതെ വീട്ടില്‍ പിതാവ് ചക്രപാണി നായര്‍ (69) വയസ്സ് ,മാതാവ് സരസ്വതിയമ്മ (68) , അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സഹോദരന്‍ സന്തോഷ്‌ (39) എന്നിവരും വേനല്‍ അവധിക്ക് നാട്ടില്‍ എത്തിയ വേണുഗോപാലിന്റെ 6 , 4 ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ എന്നിവരാണ് ഉണ്ടായിരുന്നത്.ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ രണ്ടു ദിവസം മുമ്പാണ് വേണുഗോപാല്‍ നാട്ടില്‍ എത്തിയത്. ( ഭാര്യ ഷിബി മുംബൈ നേവിയില്‍ ഉദ്യോഗസ്ഥ ആണ് ).

വേണുഗോപാല്‍ വീട്ടില്‍ ഉള്ളപ്പോള്‍ തന്നെ കഴിഞ്ഞ ദിവസം വീട്ടിലെ പഴയ ടൈപ്പ് റൈറ്ററിന് തീപിടിച്ചു.ഇതിനെ തുടര്‍ന്നാണ് ,ചെങ്ങന്നൂര്‍ ഫയര്‍ ഫോഴ്സ് മുമ്പാകെ വിവരങ്ങള്‍ ധരിപ്പിച്ചത്.ഇതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് ഉദ്ധ്യോഗസ്ഥര്‍ എത്തി വീടിനുള്ളിലും ,പരിസരത്തും വിശദമായി പരിശോധന നടത്തി എങ്കിലും ഒന്നും കണ്ടെത്താന്‍ ആയില്ല.
വേണുഗോപാല്‍ ഉടന്‍ തന്നെ മടങ്ങി കഴിഞ്ഞാല്‍ പ്രായമായ മാതാപിതാക്കളും ,ചികിത്സയില്‍ ഉള്ള സഹോദരനും തനിച്ചാകും. എന്തു സംഭവിക്കും എന്ന ആശങ്കയില്‍ ആണ് അദ്ദേഹം. വീട്ടില്‍ നടക്കുന്നത് മാനുഷികമോ ,അതോ അമാനുഷികമോ എന്ന ആശങ്കയില്‍ ആണ് ഈ കുടുംബം.

ആരാണ് ഇതിനു പിന്നില്‍ ?
അതോ മറ്റെന്തെങ്കിലും ശക്തികളാണോ ?
എന്താണെങ്കിലും കണ്ടെത്തേണ്ടത്‌ മനുഷ്യനാണ് .
സമാധാനത്തോടെ ഇവര്‍ക്കും അന്തിയുറങ്ങണ്ടേ ?………ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാകുന്നു……

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close