ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കേരള രാഷ്‍ട്രീയത്തിന്റെ ചൂണ്ടുപലകയാകും

മാഫിയകളുമായി കൂട്ടുകൂടിയ ഇടതു–വലതു മുന്നണികളുടെ കളങ്കിത രാഷ്‍ട്രീയവും ജന്മനാടെന്ന ആദർശവുമായി മുന്നേറുന്ന എൻഡിഎയുടെ ആദർശ രാഷ്‍ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലാണു കേരളത്തിലിപ്പോൾ നടക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ത്രിപുരയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സിപിഎം വിലയിരുത്തൽ ബാലിശമാണ്. ത്രിപുരയിൽനിന്നു പാഠം പഠിക്കാത്ത കമ്യൂണിസ്‍റ്റ് പാർട്ടി ജനങ്ങളിൽനിന്ന് ഒറ്റപ്പെടും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് കേരള രാഷ്‍ട്രീയത്തിന്റെ ചൂണ്ടുപലകയാകും. ഐക്യ കേരളമുണ്ടായി 60 വർഷം പിന്നിട്ടിട്ടും ലോട്ടറി, മദ്യം, പ്രവാസി നിക്ഷേപം എന്നിവ മാത്രമാണ് സംസ്ഥാനത്തിന്റെ വരുമാനം. മറ്റു വ്യവസായങ്ങളോ ജോലിസാധ്യതയുള്ള സ്‍ഥാപനങ്ങളോ വളർത്തിയെടുക്കാൻ ഇരുമുന്നണികൾക്കായിട്ടില്ലെന്നും കുമ്മനം പറഞ്ഞു.

Show More

Related Articles

Close
Close