ചെങ്ങന്നൂര്‍ രാഷ്ട്രീയം:വലിയ കോലങ്ങളുടെ ചെറിയ പടയണിക്കാലം

അനൗദ്യോഗിക ഓട്ടത്തിന് വിരാമമിട്ട്‌ ഒടുവില്‍ ഇലക്ഷന്‍ കമ്മിഷന്‍ തീരുമാനം എത്തി. ചെങ്ങന്നൂരിന്റെ രാഷ്ട്രീയവിധിയറിയാന്‍ ഇനി 30 ദിനരാത്രങ്ങള്‍.

വ്യക്തമായ രാഷ്ട്രീയമുള്ള ചെങ്ങന്നൂരുകാര്‍ , ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കാവുന്ന ഒരു ഉപതിരഞ്ഞെടുപ്പിനു ഒരുങ്ങുകയാണ്. ശ്രീമതി കെ ആര്‍ സരസ്വതിയമ്മയില്‍ തുടങ്ങി ശോഭനാ ജോര്‍ജ്ജും , പി സി വിഷ്ണുനാഥും തുടര്‍വിജയങ്ങള്‍ നേടിയ ഇവിടെ കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി കരകയറുമോ?

“കെ കെ ആറിന്റെ വികസനത്തുടര്‍ച്ച ” ഇടതുപക്ഷത്തിന്‍റെ പിഴക്കാത്ത മുദ്രാവാക്യമായിത്തീരുമോ? മധ്യതിരുവിതാംകൂറില്‍ താമര വിരിയിച്ച് വിസ്മയം തീര്‍ക്കാന്‍ ബി ജെ പിക്കാവുമോ? ഇതിനൊക്കെ ഉത്തരം കാണാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.

മെയ്‌ 31 ന് ,തിമിര്‍ത്തുപെയ്യുന്ന പെരുമഴക്കാലം ഇവരിലോന്നിനെ കെട്ടിപ്പുണരുമ്പോള്‍ , വരാനിരിക്കുന്ന പെരുംകളിയാട്ടത്തിലേക്കുള്ള ചൂട്ടുവക്കലാവുന്നു ഈ ഉപതെരഞ്ഞെടുപ്പ്.“എല്ലാവര്‍ക്കും ജയിക്കണം ” എന്നതിനപ്പുറം “തോല്‍ക്കാനാര്‍ക്കും വയ്യ” എന്നതാണ് ചെങ്ങന്നൂരിന്റെ പുതിയ നിയമം.

മതവും ,ജാതിയുമെല്ലാം ആര്‍ക്കും കുത്തകപ്പാട്ടത്തിനു വഴങ്ങാത്ത ചെങ്ങന്നൂരില്‍ ,കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ ആര് ആശ്വസിക്കും?

അപ്പോള്‍ ആരും ജയിക്കില്ലേ? അങ്ങനെ വരില്ലല്ലോ ഒരു തെരഞ്ഞെടുപ്പില്‍!

ഉറപ്പായും ഒരാള്‍ ജയിക്കും ….

പോരിനിറങ്ങുന്ന മുന്നണികള്‍ തുല്യരാകുമ്പോള്‍ കഥാന്ത്യം നിലവില്‍ പ്രവചനാതീതമാകുന്നു. കഴിഞ്ഞ തവണ 42682 വോട്ടു നേടി ബി ജെ പി വിസ്മയിപ്പിച്ചപ്പോള്‍ , ഇടതുപക്ഷത്തിന് ,കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനായി. അതിനുശേഷം 2 വര്‍ഷത്തിനിടെ പമ്പാനദിയിലൂടെ ഒരുപാട്ജലമൊഴുകിപ്പോയി. പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടുവോ? ആര് ,ആരുടെ കൂടെ?

കടവും , കടപ്പാടും ഇവിടുത്തെ ചരിത്രസത്യങ്ങള്‍ അല്ലെ , കോട്ടക്കുള്ളില്‍ ചേരിപ്പോരിന്റെ ലക്ഷണങ്ങള്‍ തെളിയുന്നുണ്ടോ?

ചായം തേച്ചാല്‍ നടന്‍ കഥാപാത്രം ആകുകയാണ്….

“ആളൊരുക്കം “.

ചരിത്രം വെട്ടിപ്പിടിച്ചവന്റെതാണ് !

കോട്ട കാത്തവന്റെയും…..

കോട്ട തകര്‍ത്ത് കൊടി നാട്ടിയവന്റെയും

തുടരും…

നാളെ : മുന്‍പേ പറന്ന പക്ഷികള്‍.

CopyRights: www.dnnewsonline.com

Show More

Related Articles

Close
Close