ചെങ്ങന്നൂരിൽ മത്സരിക്കാനില്ലെന്ന് വിഷ്ണുനാഥ്

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ ചെങ്ങന്നൂർ എംഎ.എ പിസി വിഷ്ണുനാഥ്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചു. കർണാകത്തിന്റെ ചുമതലയുള്ളതിനാലാണ് താൻ മത്സരിക്കാത്തതെന്ന് വിഷ്ണുനാഥ് പറഞ്ഞു. നേരത്തെ ചെങ്ങന്നൂരിൽ വിഷ്ണുനാഥ് മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അതോടെ വിഷ്ണുനാഥ് മണ്ഡലത്തിൽ സജീവമായിരുന്നു. എന്നാൽ വിഷ്ണുനാഥിനെതിരെ പ്രാദേശിക നേതാക്കൾ രംഗത്തെത്തുകയായിരുന്നു.

വിഷ്ണുനാഥിനെതിരെ ‘ചെങ്ങന്നൂരിൽ ചെങ്ങന്നൂരുകാരൻ മത്സരിച്ചാൽ മതി’യെന്ന തരത്തിൽ പരസ്യമായി പോസ്റ്റർവരെ പതിക്കുകയുണ്ടായി. എംഎൽഎയായിരുന്ന കെകെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലമായതിനാൽ ശക്തമായ ത്രികോണ മത്സരമാകും ചെങ്ങന്നൂരിൽ നടക്കുക.

Show More

Related Articles

Close
Close