കെട്ടിപ്പിടിച്ച് മരണത്തിന് കീഴടങ്ങിയ അച്ചനും അമ്മച്ചിക്കും മകനും ആദരാഞ്ജലികൾ,….

ചെങ്ങന്നൂരിൽ വെള്ളം പൊങ്ങിക്കയറിയ വീട്ടിൽ നിന്നും രക്ഷപ്പെടാൻ കഴിയാതെ മരിച്ചുപോയ മൂന്നു പേരുടെ, സംസ്ക്കാരം ഇന്നു നടക്കും. മംഗലം സെന്‍ട് തോമസ്‌ മാര്‍ത്തോമാ ദേവാലയത്തില്‍ 11 മണിയ്ക്ക് പൊതുദർശനത്തിന് വയ്ക്കുകയും  , 2 മണിയ്ക്ക് ദേവാലയത്തിൽ ശുശ്രൂഷയ്ക്ക് ശേഷം സംസ്ക്കാരം നടത്താനുമാണ് തീരുമാനിച്ചിരിക്കുന്നത്.

അപകടം പറ്റി കിടപ്പിലായ മകനെ മുകളിൽ എത്തിക്കാൻ സാധിക്കാതെ വെള്ളം കയറിയപ്പോൾ മകനെ കെട്ടിപ്പിടിച്ച് മരണത്തിന് കീഴടങ്ങിയ അച്ചനും അമ്മച്ചിക്കും മകനും  (മംഗലം കണ്ണാടത്തെക്കേതിൽ വീട്ടിൽ ശോശാമ്മ ജോർജ്ജ് (97) മകൻ വർഗ്ഗീസ് കെ.ജി(ബേബി -73) ബേബിയുടെ മകൻ റെനി (39) ) എന്നിവര്‍ നൊമ്പരമുണര്‍ത്തുന്ന , പ്രളയത്തിന്റെ ഓര്‍മകളായി ഇതോടെ മാറി.

 

Show More

Related Articles

Close
Close