ചെന്നൈ ഡൽഹിയെ ആറു വിക്കറ്റിന് തോൽപ്പിച്ചു; ചെന്നൈ – മുംബൈ ഫൈനൽ..

ഐപിഎൽ ചെന്നൈയുടെ അരങ്ങു തന്നെ! രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിനു തോൽപ്പിച്ച് നിലവിലെ ചാംപ്യൻമാർ എട്ടാം തവണയും ഫൈനലിലേക്കു മാർച്ച് ചെയ്തു. സ്കോർ: ഡൽഹി– 20 ഓവറിൽ ഒൻപതിന് 147. ചെന്നൈ–19 ഓവറിൽ നാലിന് 151.

അർധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസി യും (39 പന്തിൽ 50), ഷെയ്ൻ വാട്സണുമാണ് (32 പന്തിൽ 50) ചെന്നൈയുടെ ജയം അനായാസമാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 81 റൺസെടുത്തു. ഡുപ്ലെസിയാണ് മാൻ ഓഫ് ദ് മാച്ച്.

നാളെ ഹൈദരാബാദിൽ‌ നടക്കുന്ന ഫൈനലിൽ ചെന്നൈ മുംബൈയെ നേരിടും. നേരത്തെ ടോസ് നേടിയ ചെന്നൈ ഡൽഹിയെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. പന്ത് കറങ്ങിത്തിരിഞ്ഞ പിച്ചിൽ ഡൽഹി തല കറങ്ങി വീണു. ഋഷഭ് പന്ത് (25 പന്തിൽ 38), കോളിൻ മൺറോ (24 പന്തിൽ 27) എന്നിവരാണ് മോശമില്ലാതെ കളിച്ചത്. അവസാന രണ്ട് ഓവറിൽ നേടിയ നേടിയ 28 റൺസാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെങ്കിലും എത്തിച്ചത്.

Show More

Related Articles

Close
Close