ദീപാവലി ആഘോഷം കൊഴുപ്പിക്കാന്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് സമ്മാനപെരുമഴ; ബാര്‍ മാനേജരും ജീവനക്കാരനും അറസ്റ്റില്‍

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് സമ്മാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ബാര്‍ മാനേജരെയും ജീവനക്കാരനെയും പൊലീസ് അറസ്റ്റു ചെയ്തു. ബാര്‍ മാനേജര്‍ വിന്‍സന്റ് രാജ്(25), ജീവനക്കാരന്‍ റിയാസ് മുഹമ്മദ്(41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചെന്നൈയിലെ ട്രിപ്ലിക്കേന്‍ ഹൈറോഡിലെ ബാറിലാണ് സംഭവം. ആയിരം രൂപയില്‍ കൂടുതല്‍ മദ്യപിക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ തുടങ്ങിയ സമ്മാനങ്ങള്‍ ആയിരുന്നു മാനേജര്‍ വാഗ്ദാനം ചെയ്തത്.

മദ്യപാനികളെ ആകര്‍ഷിക്കാന്‍ ബാറിലും പരിസരങ്ങളിലും ആയി പോസ്റ്ററുകളും പതിച്ചിരുന്നു. ഇതോടെ പൊതുജനങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.

Show More

Related Articles

Close
Close