ആഗസ്റ്റ് 15 മുതല്‍ ചെന്നൈയില്‍ പ്ലാസ്റ്റിക് നിരോധനം

plastic
ആഗസ്റ്റ് 15 മുതല്‍ ചെന്നൈ നഗരത്തില്‍ പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നു. 40 മൈക്രോണ്‍സില്‍ കുറവുള്ള പ്ലാസ്റ്റിക് വസ്തുക്കളാണ് നിരോധിക്കുന്നത്. നഗരത്തില്‍ നിരോധനം നിലവിലുണ്ടെങ്കിലും പ്ലാസ്റ്റിക് ഉപഭോഗം കുറയുന്നില്ല എന്നതിനാലാണ് നടപടികള്‍ ശക്തമാക്കാനുള്ള തീരുമാനത്തില്‍ കോര്‍പറേഷന്‍ എത്തിയിരിക്കുന്നത്.
ദിവസവും 429 ടണ്‍ പ്ലാസ്റ്റികാണ് നഗരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ ദല്‍ഹിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. സ്റ്റിറോ ഫോം കപ്പുകളും പ്ലേറ്റുകളും, തെര്‍മോകോള്‍ കപ്പുകളും പ്ലേറ്റുകളും, അലൂമിനിയം പ്ലേറ്റുകള്‍ തുടങ്ങിയവയും ഘട്ടം ഘട്ടമായി നിരോധിക്കാനും കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നുണ്ട്. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം സഞ്ചികളും പേപ്പറുകളും ഉപയോഗിക്കാനാണ് കോര്‍പറേഷന്‍ അധികൃതര്‍ ജനങ്ങളോട് നിര്‍ദ്ദേശിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close