ഇനിയില്ല ഈ സ്വരമാധുരി

patter
ചെട്ടികുളങ്ങര നടയില് എന്നും തന്‍റെ അകക്കണ്ണില്‍ വിരിയുന്ന ദേവീ രൂപം ദര്‍ശിച്ചു വേണുഗാനാര്ച്ചന നടത്തിയിരുന്ന രാമന്പിള്ള(72) ഇനിയില്ല.ഇതായിരുന്നു രാമന്‍ പിള്ള:അരനൂറ്റാണ്ടിലധികമായി രാമന്പിള്ള രാവിലെ ദേവീസന്നിധിയിലെത്തും.
കിഴക്കേ നടയില് അല്പം വടക്കുമാറി ഇരിപ്പുറപ്പിക്കും. പിന്നാലെ കീശയില്നിന്ന് ഓടക്കുഴലെടുത്ത് വായിച്ചുതുടങ്ങും.
ദേവീസ്തുതിയും കുത്തിയോട്ടപ്പാട്ടുകളും വായിച്ച് ഉച്ചവരെ അവിടെയുണ്ടാകും.തനിക്കുമുമ്പിലെ ആളനക്കം കാണാന്,
വിധി രാമന്പിള്ളയ്ക്ക് കാഴ്ച നല്കിയിട്ടില്ല. പിള്ള അതില്പരിഭവം പറയാറുമില്ല. സ്വയംമറന്ന് ഓടക്കുഴല്
വായിക്കുന്നതിനിടെ ആരെങ്കിലും എന്തെങ്കിലും കൊടുത്താല്വാങ്ങും. കൈനീട്ടുന്ന പതിവില്ല. ക്ഷേത്രത്തിന് കിഴക്കുള്ളകൊറ്റനാട്ട് വടക്കതില്കുഞ്ചുപിള്ളയുടെ മൂന്ന് മക്കള്ക്കും ജന്മനാ കാഴ്ചയില്ലാത്തവരായിരുന്നു. അവരില് രണ്ടാമനാണ് രാമന്പിള്ള.മൂത്ത സഹോദരന് അനന്തന്പിള്ള തഞ്ചാവൂരില് പോയി തകില് പഠിച്ച ആളായിരുന്നു. സഹോദരന്റെ സംഗീതവാസന പകര്ന്നുകിട്ടിയ
രാമന്പിള്ളയെ അച്ഛന് എന്നും ദേവിയുടെ നടയില് കൊണ്ടുവരാറുണ്ടായിരുന്നു. കൂട്ടുകാര് കൊടുത്ത ഓടക്കുഴലാണ് ആദ്യം അമ്പലനടയില് വായിച്ചത്. പിന്നീടത് പതിവായി. രാമന്പിള്ളയുടെ സഹോദരന്മാര് നേരത്തേ മരിച്ചു. രാമന്പിള്ളയ്ക്ക് നാട്ടുകാരാണ്
ഇന്നും ഓടക്കുഴല് സമ്മാനിക്കുന്നത്. ഭാര്യയുടെ കൈപിടിച്ചാണ് രാമന്പിള്ള അമ്പലത്തില് വരുന്നത്. ഉച്ചയ്ക്ക് അവര്തന്നെ കൂട്ടിക്കൊണ്ടുപോകും. ജീവിതത്തില് ഒരു കാര്യത്തിനും വാശിപിടിക്കാറില്ലാത്ത രാമന്പിള്ളയ്ക്ക്, ദേവീസന്നിധിയില് എന്നും ഓടക്കുഴല് വായിക്കണം എന്നതില്മാത്രമാണ് വാശിയുള്ളത്. ഈ സ്വരമാധുരിയാണ് ഇനി ചെട്ടികുലങ്ങരയില്‍ ഇല്ലാതായത് എന്ന് പറയുമ്പോളും ഭക്തര്‍ പറയുന്നു ,ഇവിടെത്തന്നെ ഉണ്ടാകും ഈ സ്വരമാധുരിയെന്ന് ഇന്നലെയാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close