ചിലിയുടെ പ്രസിഡന്റായി സെബാസ്റ്റ്യന്‍ പിനേര അധികാരമേറ്റു

തെ​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ചി​ലി​യു​ടെ പ്ര​സി​ഡ​ന്റാ​യി സെ​ബാ​സ്റ്റ്യ​ൻ പി​നേ​ര അ​ധി​കാ​ര​മേ​റ്റു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് പി​നേ​ര ചി​ലി​യു​ടെ പ്ര​സി​ഡ​ന്റാ​കു​ന്ന​ത്. തു​റ​മു​ഖ ന​ഗ​ര​മാ​യ വ​ൽ​പ​റൈ​സോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാണ് സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്റ് മി​ഷേ​ല്‍ ബാ​ച്‌​ലെ നി​ന്ന് പി​നേ​ര അ​ധി​കാ​ര​മേ​റ്റെ​ടു​ത്തത്. 2010-14 കാ​ല​ഘ​ട്ട​ത്തി​ലും വ​ല​തു​പ​ക്ഷ നേ​താ​വാ​യ പി​നേ​ര​യാ​യി​രു​ന്നു പ്ര​സി​ഡ​ന്റ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ന്ന പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 54.58 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് പി​നേ​ര ജ​യി​ച്ച​ത്. എ​തി​ർ സ്ഥാ​നാ​ർ​ഥി ഇ​ട​തു​പ​ക്ഷ​ത്തെ അ​ല​സാ​ന്ദ്രോ ഗി​ല്ലി​യേ​റി​ന് 45.42 ശ​ത​മാ​നം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

Show More

Related Articles

Close
Close