നിയന്ത്രണരേഖ ലംഘിച്ച് ചൈന; ലഡാക്കില്‍ 400 മീറ്റര്‍ അതിക്രമിച്ചു കയറി

നിയന്ത്രണരേഖ ലംഘിച്ച് ചൈന വീണ്ടും ഇന്ത്യന്‍ മേഖലയില്‍.. ലഡാക്കിലെ ഡെംചോക്ക് സെക്ടറിലാണ് ചൈനയുടെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി 400 മീറ്റര്‍ അതിക്രമിച്ച് കയറി അഞ്ച് ടെന്റുകള്‍ സ്ഥാപിച്ചത്. ഇന്ത്യന്‍ സൈന്യം അവരോട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും സൈന്യം നിയമം ലംഘിച്ച് ഇവിടെ തുടരുകയാണ്.

ജൂലായ് ആദ്യവാരമായിരുന്നു സംഭവം. കാലി മേയ്ക്കുന്നവരേയും കൊണ്ടാണ് സൈനികര്‍ എത്തിയത്. പി എല്‍ എയുടെ നീക്കം ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ സൈന്യം അവരോട് തിരിച്ചു പോകാന്‍ ആവശ്യപ്പെട്ടു. ഇതിനായി കൊടി ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. പ്രോട്ടോക്കോള്‍ പ്രകാരം ഇതാണ് ചെയ്യേണ്ടത്. തുടര്‍ന്ന് ഛെര്‍ദോംഗ് – നെര്‍ലോംഗ് മേഖലയിലെ മൂന്ന് ടെന്റുകള്‍ അവര്‍ അഴിച്ചുമാറ്റി. എന്നാല്‍ രണ്ട് ടെന്റുകളില്‍ സൈന്യം തമ്പടിച്ചിരിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ 23 അതീവ ഗുരുതര തര്‍ക്കപ്രദേശങ്ങളിലൊന്നാണ് ഡെംചോക്ക് പോസ്റ്റ്. കിഴക്കന്‍ ലഡാക്കില്‍ നിന്ന് അരുണാചല്‍പ്രദേശ് വരെ നീളുന്ന ഈ പ്രദേശത്ത് മുമ്പും ചൈന കടന്നു കയറിയിട്ടുണ്ട്. ഈ വര്‍ഷം മാത്രം ചൈന 170 തവണ അതിര്‍ത്തിയിലേക്ക് കടന്നു കയറിയിട്ടുണ്ട്. ട്രിഗ് ഹെയ്റ്റ്സ്, ഡംചെലെ, ചുമാര്‍, സ്പാംഗുര്‍ ഗ്യാപ്, പന്‍ഗോംഗ് സോ എന്നിവയാണ് മറ്റ് തര്‍ക്കപ്രദേശങ്ങള്‍.

Show More

Related Articles

Close
Close