അതിര്‍ത്തി അടയ്ക്കുമെന്ന് ഉത്തരകൊറിയയോട് ചൈനയുടെ ഭീഷണി

ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയ ഉത്തരകൊറിയ്ക്ക് താക്കീതുമായി ചൈന. ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള മാധ്യമമായ  ഗ്ലോബല്‍ ടൈംസിന്‍റെ മുഖപ്രസംഗത്തില്‍ ആണ് ആണവപരീക്ഷണങ്ങളില്‍ നിന്ന് വിട്ടു നിന്നില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കുമെന്നും അല്ലെങ്കില്‍ ഉത്തരകൊറിയക്കുള്ള ഇന്ധനവിതരണം തടയുമെന്നും പറയുന്നത്.

ഐക്യരാഷ്ട്രസഭയുടേയും സുരക്ഷാ സമിതിയുടേയും ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ അവഗണിച്ച് ആറാമതും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതോടെ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാതെ തരമില്ലെന്ന് ഗ്ലോബല്‍ടൈംസ് ചൂണ്ടിക്കാട്ടുന്നു.

Show More

Related Articles

Close
Close