ചൈനീസ് ശാസ്ത്രജ്ഞര്‍ ബഹിരാകാശ നിലയത്തിലെത്തി

ചൈന ബഹിരാകാശത്തേക്ക് അയച്ച രണ്ടു ശാസ്ത്രജ്ഞര്‍ ബഹിരാകാശ ലാബിലെത്തി. ജിംഗ് ഹെയ്‌പെങ് (49), ചെന്‍ ഡോങ് (37) എന്നി ഗവേഷകരെയാണ് ചൈന ടിയാന്‍ഗോങ്-2 ബഹിരാകാശ ലാബിലേക്ക് അയച്ചത്.

തിങ്കളാഴ്ച വടക്കന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍നിന്നുമായിരുന്നു ഷിന്‍സോ 11 എന്ന പേടകത്തില്‍ ഗവേഷകര്‍ പുറപ്പെട്ടത്.

2022 ഓടെ ബഹിരാകാശത്ത് മനുഷ്യവാസമുള്ള സ്ഥിര സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിനു മുന്നോടിയായാണ് ചൈന ഗവേഷകരെ അയച്ചിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ ഒരു മാസം ബഹിരാകാശത്തെ ലാബില്‍ തങ്ങും.

ചൈനയുടെ രണ്ടാമത്തെ ഏറ്റവും വലിയ ബഹിരാകാശ ലാബാണ് 34 അടി നീളമുള്ള ടിയാന്‍ഗോങ്-2. സപ്തംബര്‍ 15നായിരുന്നു ബഹിരാകാശ ലാബ് ആരംഭിച്ചത്. 2011 സ്പതംബറില്‍ ആരംഭിച്ച ടിയാന്‍ഗോങ്-1 ആയിരുന്നു ചൈനയുടെ ആദ്യത്തെ ബഹിരാകാശ ലാബ്. 2017ഓടെ ടിയാന്‍ഗോങ്-1 ഭൂമിയിലേയ്ക്ക് പതിക്കുമെന്ന് ചൈനീസ് ബഹിരാകാശ അധികൃതര്‍ വ്യക്തമാക്കി.

Show More

Related Articles

Close
Close