ഒരുവര്‍ഷം വേര്‍പിരിഞ്ഞു കഴിയുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് വിവാഹമോചനം ?

 

download (3)

പരസ്പരസമ്മതത്തോടെ ഒരുവര്‍ഷം വേര്‍പിരിഞ്ഞു കഴിയുന്ന ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിക്കണമെന്ന് സുപ്രീംകോടതി.

ക്രിസ്ത്യന്‍ വിവാഹമോചനനിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി. പരസ്പര സമ്മതത്തോടെ ഒരു വര്‍ഷം പിരിഞ്ഞു താമസിച്ചവര്‍ക്ക് വിവാഹമോചനം അനുവദിക്കണം. മറ്റു സമുദായങ്ങളില്‍ വിവാഹമോചനത്തിന് ഒരു വര്‍ഷം പിരിഞ്ഞുതാമസിച്ചാല്‍ മതിയെന്നിരിക്കെ ക്രിസ്ത്യന്‍ നിയമപ്രകാരം രണ്ടു വര്‍ഷം വേര്‍പിരിഞ്ഞ് കഴിയണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഇത് ഭരണഘടനയിലെ 14, 21 വകുപ്പുകളുടെ ലംഘനമാണെന്നും ജസ്റ്റിസുമാരായ വിക്രംജിത് സെന്നും, എ.എം സപ്‌റേയും ചൂണ്ടിക്കാട്ടി.

1869 ലെ ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 10 എ(1) നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സ്വദേശി  ആല്‍ബര്‍ട്ട് ആന്റണി എന്നയാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.  ഹിന്ദു വിവാഹ നിയമപ്രകാരവും, പാഴ്സി വിവാഹ നിയമപ്രകാരവും ഒരുവര്‍ഷം വേര്‍പിരിഞ്ഞു താമസിച്ചതിനു ശേഷം ദന്പതികള്‍ക്ക് വിവാഹ മോചന ഹര്‍ജി സമര്‍പ്പിക്കാവുന്നതാണെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി .

ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ഏതാനും ഹൈക്കോടതികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ജസ്റ്റിസ് വിക്രംജിത് സെന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവിധ ഹൈക്കോടതികള്‍ കാലാവധി കുറച്ചിട്ടും നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കാത്തത് എന്തെന്നു ചോദിച്ച സുപ്രീംകോടതി , കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close