സിറ്റിയെ തകർത്ത് യുണൈറ്റഡ്

download

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുണൈറ്റഡ് തകർത്തത്.ഇതോടെ ലീഗിലെ മൂന്നാം സ്ഥാനം നിലനിർത്താനും മാഞ്ചസ്റ്റർ യുണൈറ്റഡിനായി .ആഷ്‌ലി യങ്, മൗറാനെ ഫെല്ലെയ്‌നി, യുവാന്‍ മാട്ട, ക്രിസ് സ്മാളിങ് എന്നിവര്‍ യുണൈറ്റഡിനായും സെര്‍ജിയോ അഗ്യൂറോ സിറ്റിക്കായും ഗോൾ നേടി.‌ മധ്യ നിരയിൽ തകർത്ത് കളിച്ച ആഷ്‌ലി യങാണ് സിറ്റിയെ തകർത്തത്.യങ് 2 ഗോളിന് വഴിയൊരുക്കി.യുണൈറ്റഡിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. ക്യു.പി.ആറിനെതിരെ ചെല്‍സിക്കായി സെസ്‌ക് ഫാബ്രിഗാസാണ് ഗോള്‍ നേടിയത്. ചെല്‍സിയുടെ തുടര്‍ച്ചയായ അഞ്ചാം എവേ മത്സരജയമാണിത്.31 കളികളില്‍നിന്ന് ചെല്‍സിക്ക് 73 പോയന്റുമായി ചെൽസിയാണ് ഒന്നാമത്.രണ്ടാമതുള്ള ആഴ്‌സനലിന് 32 കളികളില്‍നിന്ന് 66 പോയന്റും യുണൈറ്റഡിന് 65 പോയന്റുമാണുള്ളത് സിറ്റി 61 പോയന്റോടെ നാലാം സ്ഥാനത്താണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close