ക്ലാസിക് 500 ല്‍ ബുള്ളറ്റ് പ്രേമികള്‍ ആഗ്രഹിച്ച മാറ്റവുമായി റോയല്‍ എന്‍ഫീല്‍ഡ്

ബുള്ളറ്റ് പ്രേമികള്‍ ആഗ്രഹിച്ചതുപോലെ ക്ലാസിക് 500 ന് എബിഎസ് സുരക്ഷ നല്‍കി റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകളിലും ക്ലാസിക് 500 എബിഎസ് വേര്‍ഷന്‍ എത്തിതുടങ്ങി. നിലവില്‍ സ്റ്റെല്‍ത്ത് ബ്ലാക്, ഡെസേര്‍ട്ട് സ്റ്റോം നിറപതിപ്പുകള്‍ക്ക് മാത്രമെ എബിഎസ് ലഭിക്കുകയുള്ളൂ.

അടുത്തിടെ വിപണിയില്‍ എത്തിയ ക്ലാസിക് 350 സിഗ്‌നല്‍സ് എഡിഷനിലുള്ളതുപോലെ ബോഷ് നിര്‍മ്മിത ഇരട്ട ചാനല്‍ എബിഎസ് യൂണിറ്റാണ് ക്ലാസിക് 500 മോഡലിലും. 2.10 ലക്ഷം രൂപയാണ് ക്ലാസിക് 500 ന് മുംബൈ എക്സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് വേര്‍ഷനേക്കാള്‍ ഏകദേശം 20,000-30,000 രൂപ കൂടുതല്‍. മോട്ടോര്‍സൈക്കിളിന്റെ നിറമനുസരിച്ച് വിലയില്‍ വ്യത്യാസം വരും.

എബിഎസ് നല്‍കി എന്നതൊഴിച്ചാല്‍, ക്ലാസിക് 500 മോട്ടോര്‍സൈക്കിളില്‍ മറ്റ് മാറ്റങ്ങളില്ല. 499 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ 27 ബിഎച്ച്പി കരുത്തും 41 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്സ്.

 

Show More

Related Articles

Close
Close