കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ പുതിയ ഉടമ്പടി.

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും നിയന്ത്രിക്കുന്നതിന് ചരിത്രപരമായ പാരിസ് ഉടമ്പടിയില്‍ ഇന്ത്യയുള്‍പ്പെടെ 171 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ചു.ഏറെക്കാലത്തെ ചര്‍ച്ചയ്‌ക്കൊടുവില്‍ 2015 ഡിസംബറില്‍ രൂപംനല്‍കിയ കരാറാണ് ഭൗമദിനമായ വെള്ളിയാഴ്ച പ്രാബല്യത്തില്‍വന്നത്.

ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തുനടന്ന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറാണ് ഉടമ്പടിയില്‍ ഒപ്പുവെച്ചത്.

പ്രധാന നിര്‍ദേശങ്ങള്‍  :-

ആഗോളതാപനം കുറയ്ക്കാന്‍ അംഗരാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ അഞ്ചുവര്‍ഷം കൂടുമ്പോഴും അവലോകനം ചെയ്യും   ഓരോ രാഷ്ട്രങ്ങളും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം  പുറന്തള്ളപ്പെടുന്നതും ആഗിരണം ചെയ്യപ്പെടുന്നതുമായ ഹരിതഗൃഹവാതകങ്ങള്‍ തമ്മില്‍ സന്തുലനാവസ്ഥ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ സാധ്യമാക്കുക  ഭൗമതാപനിലയിലെ വര്‍ധന രണ്ടുഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാന്‍ നടപടി സ്വീകരിക്കുക. ആ വര്‍ധന 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്തുക  കാലാവസ്ഥാമാറ്റം ചെറുക്കാന്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് 2020-ഓടെ വര്‍ഷം 10,000 കോടി ഡോളര്‍ (ഏകദേശം 6.7 ലക്ഷംകോടി രൂപ) സഹായം നല്‍കുക. 2025-ല്‍ ഈ തുക വര്‍ധിപ്പിക്കും.

Show More

Related Articles

Close
Close