തീരം വഴിയുള്ള ഭീകരപ്രവർത്തനം രാജ്യത്തിനു വൻ ഭീഷണി; രാജ്‌നാഥ് സിങ്

rajnathതീര പ്രദേശങ്ങൾ വഴിയുള്ള ഭീകര പ്രവർത്തനങ്ങൾ രാജ്യത്തിന് വലിയ ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. തീരദേശങ്ങളിൽ ഭീകരപ്രവർത്തനം നടത്തുന്നവർക്ക് സാമ്പത്തിക ലക്ഷ്യങ്ങൾ കൂടിയുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു. തീരദേശത്തെ സുരക്ഷ വിലയിരുത്താൻ ചേർന്ന തീരസുരക്ഷാ യോഗത്തിലാണ് മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

തീരദേശ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ആഭ്യന്തര മന്ത്രിമാരും ഡി.ജി.പിമാരും പ്രതിരോധമന്ത്രാലയ ഉദ്ദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തീരദേശ സുരക്ഷയുമായി ബന്ധപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട തീരുമാനങ്ങൾ യോഗം കൈക്കൊള്ളും. മുംബൈയിൽ ആണ് യോഗം പുരോഗമിക്കുന്നത്.

Show More

Related Articles

Close
Close