കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനം; രണ്ടു ദശാബ്ദങ്ങള്‍ക്ക് ശേഷം കോഴിക്കോട് സ്വദേശിയായ മുഖ്യപ്രതി പിടിയില്‍

കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസില്‍ മുഖ്യപത്രി ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. എന്‍.പി നൂഹു , റഷീദ് , മങ്കാവ് റഷീദ്[ 44] എന്നിങ്ങനെ മൂന്നു പേരിലറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പന്നിയങ്കര സ്വദേശിയെ തിങ്കളാഴ്ച്ച വൈകുന്നേരമാണ് സിബി-സിഐഡി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

1998ലാണ് കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സിറ്റി ബി 1 ബസാറിലെ പൊലീസ് സ്റ്റേഷനില്‍ മങ്കാവ് റഷീദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന, കൊലക്കുറ്റം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 1998 മുതല്‍ റഷീദ് ഒളിവില്‍ കഴിയുകയായിരുന്നു.

1998 ഫെബ്രുവരി 14-നാണ് 58 പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ സ്‌ഫോടനം നടന്നത്. 12 കിലോമീറ്റര്‍ ചുറ്റളവില്‍ 13 സ്‌ഫോടനങ്ങളിലായി ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ ഉമ്മ എന്ന മുസ്ലിം തീവ്രവാദി സംഘടന ആസൂത്രണം ചെയ്ത ഈ സ്‌ഫോടനം ബി.ജെ.പി. പ്രസിഡണ്ടായിരുന്ന എല്‍.കെ. അദ്വാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനു തൊട്ടു മുമ്പായിരുന്നു. അദ്വാനി കോയമ്പത്തൂരില്‍ സന്ദര്‍ശനം നടത്തുന്ന വേളയിലായിരുന്നു ബോബ് സ്‌ഫോടനം ഉണ്ടായത്.

Show More

Related Articles

Close
Close