കാര്‍ട്ടൂണ്‍ ചാനലുകളിലെ പരസ്യങ്ങള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യം ഇനി മുതല്‍ കാര്‍ട്ടൂണ്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് കേന്ദ്ര നിര്‍ദേശം. ഇക്കാര്യം വിവര സാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് അറിയിച്ചത്.  ഇതിലൂടെ കുട്ടികള്‍ അനാരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന് തടയിടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ നിര്‍ദേശം നടപ്പാക്കാനായി കേന്ദ്ര സര്‍ക്കാര്‍ ചാനലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നു അദ്ദേഹം വ്യക്തമാക്കി.

കാര്‍ട്ടൂണ്‍ ചാനലുകളിലെ പരസ്യങ്ങളില്‍ ഏറിയ പങ്കും കോളയും ജങ്ക് ഫുഡുകളുമാണ്. ഇതിലൂടെയാണ് ഏറ്റവുമധികം പരസ്യം വരുമാനവും കാര്‍ട്ടൂണ്‍ ചാനലുകള്‍ക്ക് ലഭിക്കുന്നത്. ഈ തീരുമാനം ചാനലുകളുടെ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലാണ് മാധ്യമങ്ങള്‍.

Show More

Related Articles

Close
Close