ഒരു മദ്യപാനിയുടെ മദ്യനയചിന്തകള്‍

ഒരു മദ്യപാനിയുടെ മദ്യനയചിന്തകള്‍

മനസ്സമാധാനം  കിട്ടാന്‍ രണ്ടു പെഗ്ഗ് അടിക്കാമെന്നുകരുതിയാണ് ബിവരേജിലേക്ക് പോയത്. എന്തുചെയ്യാം , അവിടുത്തെ നീണ്ടനിര കണ്ട് അവശേഷിച്ച മനസ്സമാധാനവും പോയത് മിച്ചം !

പിന്നെ ശരണം ഇവിടുത്തെ വയിന്‍ / ബിയര്‍ പാര്‍ലറുകള്‍ ആണല്ലോ . ഒരു ബിയര്‍ സിപ്പുചെയ്ത് മനസ്സമാധാനം വീണ്ടെടുത്തിരിക്കുന്ന സമയത്താണ് പ്രിയ സുഹൃത്തിന്റെ വിളിവന്നത്.

ഇതിനായിരിക്കുമല്ലോ ഈ സിക്സ്ത് സെന്‍സ് എന്നൊക്കെ പറയുന്നത്. ബാറില്‍ കേറുമ്പോള്‍ , കുപ്പി പൊട്ടിക്കുംമ്പോള്‍….. കിറുകൃത്യമായി വരും ഇവന്റെയൊക്കെ വിളി.

ഡാ.. രണ്ടെണ്ണം പാര്‍സല്‍ .

ഞാനും പറഞ്ഞു,

ചേട്ടാ…. രണ്ടെണ്ണം പാര്‍സല്‍….. നല്ല സ്ട്രോങ്ങ്‌ .

വെയിറ്ററുടെ മറുപടി ശരിക്കും ഞെട്ടിച്ചുകളഞ്ഞു.

സര്‍ , പാര്‍സല്‍ പരുപാടി നിര്‍ത്തി. പുതിയ കമ്മീഷണരുടെ സ്പെഷ്യല്‍ ഉത്തരവാണ്.

ന്നാ…. എനിക്ക് ഒന്നൂടെ താ…..

എന്‍റെ ചിന്തകള്‍ മദ്യനയത്തിലേക്ക് കയറുകയായി …….

ബിവറേജുകള്‍ എല്ലാം പൂട്ടണം:

സത്യത്തില്‍ മലയാളി മദ്യപാനിയുടെ എത്ര സമയമാ ഈ ബിവറേജുകള്‍ അപഹരിക്കുന്നത് ….

പരിചയക്കാര്‍ കാണുന്ന നാണക്കേട്‌ ഒഴിവാക്കാന്‍ ഹെല്‍മറ്റ് വച്ച് ക്യു നിന്ന് പലര്‍ക്കും പുതിയ അസുഖങ്ങള്‍ വരെ കണ്ടുതുടങ്ങുന്നുവത്രേ.

മുന്‍പൊക്കെ രണ്ടു അറുപതടിച്ചു ഏഴുമണിക്ക് മുന്‍പായി വീട്ടിലെത്തിയിരുന്ന പലരേം ഇപ്പോള്‍   ഒന്‍പതര ആയിട്ടും കാണുന്നില്ല . വന്നാലോ ഒരു ലിറ്റര്‍ ജവാനുമായുള്ള വരവാണ്. നാളെ ക്യൂ നില്‍ക്കണ്ടല്ലോ എന്നു കരുതി വാങ്ങുന്നതാ ഒരു ലിറ്റര്‍.

എന്ത് ചെയ്യാനാ മദ്യം മാത്രം നാളെക്കു ബാക്കിവക്കാനുള്ള മനശ്ശക്ത്തിയൊന്നും മലയാളിക്കില്ല.

അങ്ങനെ രണ്ടു പെഗ്ഗ് കഴിച്ചിരുന്ന ഞാന്‍ ഇപ്പോള്‍ 12 പെഗ്ഗു കഴിക്കുന്നവനായി എന്നുള്ളതാണ് കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഏറ്റവും വലിയ നേട്ടം.

കള്ള് കുടിച്ചു പത്തുപറഞ്ഞില്ലെങ്കില്‍ എന്ത് രസം .

പാതിരാത്രിക്ക്‌ ആരോടു പറയാന്‍. വേറെ ആര് ? പകല്‍ മുഴുവന്‍ ജോലി ചെയ്തുറങ്ങുന്ന ഭാര്യ , സ്കൂളിലെ കഠിനാധ്വാനം കഴിഞ്ഞു മയങ്ങി വീണ മക്കള്‍…. മരണം …………വല്യപ്പന്‍, വല്യമ്മ ……കസര്‍ത്ത് തുടങ്ങുകയായി….

പൂട്ടണം….

സര്‍വ്വ ബിവറേജും പൂട്ടണം..

Congrats dear commissioner……

ഇനി മദ്യം പാര്‍സലായി ആര്‍ക്കും കൊടുക്കരുത്.

തുറക്കണം സര്‍വ്വ ബാറുകളും :

ഇതിനര്‍ത്ഥം മലയാളിക്ക് മദ്യം കൊടുക്കരുതെന്നല്ല. മദ്യവിമുക്ത്ത കേരളം ചിന്തകള്‍ക്കതീതമാണ്. അത്രത്തോളം മലയാളിയുടെ രക്തത്തിന്‍റെ ഭാഗമാണത്.

2 സ്റ്റാര്‍ , 3 സ്റ്റാര്‍ , 4 സ്റ്റാര്‍ നിലവാരത്തിലുള്ള എല്ലാ ബാറുകള്‍ക്കും ലൈസന്‍സ് കൊടുക്കണം. നല്ല സ്റ്റാന്‍ഡേര്‍ഡ് ബാറുകള്‍ പ്രവര്‍ത്തിക്കണം. യധേഷ്ട്ടം കവുണ്ടറുകള്‍ അനുവദിക്കണം. പ്രവര്‍ത്തന സമയം വൈകുന്നേരം 5.30 മുതല്‍ 10 വരെ മാത്രം.

പാര്‍സല്‍ ഇല്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ…യൂണിഫോമിട്ട പോലീസുകാരനെ ബാറിനുള്ളില്‍ കാവല്‍ നിറുത്തണം.

ആരേം ഉപദ്രവിക്കാനല്ല…

കള്ളുകുടിച്ചാല്‍ മലയാളി മാന്യത മറക്കും ….

നമുക്ക് പിന്നെ ഒച്ച വക്കണം …. ബീഡി വലിക്കണം….ഇരിക്കുന്നയിടത്തു തന്നെ തുപ്പണം…..ഒത്താല്‍ അവിടെത്തന്നെ മൂത്രം ഒഴിക്കണം ……..  പിന്നെ വാളും വക്കണം….ഒടുവില്‍ വല്ലോനും വീട്ടില്‍ കൊണ്ടും വിടണം…

ഇതൊന്നും നടക്കില്ല .

മര്യാദക്ക് വെള്ളമടിച്ചിട്ട് പൊക്കോണം .

ഇല്ലെങ്കില്‍ പോലീസുകൊണ്ടുപോം. ഷുവര്‍.

കഴിച്ചിട്ട് പുരത്തിരങ്ങിയാലോ….

നമുക്ക് വണ്ടിയോടിക്കാതെ തീരെ പറ്റില്ല  !

ആജീവനാന്തം തിരിച്ചു കിട്ടാത്തപോലെ കട്ട് ചെയ്യണം അവന്‍റെ ലൈസന്‍സ്.

 പിന്നെ നല്ല നടപ്പിനായി സാമൂഹ്യവേലയും.

നാടൊക്കെ വൃത്തിയാക്കട്ടെ ഇവര്‍…..സ്വച് ഭാരത്‌ !

മര്യാദക്ക് മലയാളി മദ്യപിക്കാന്‍ ഇതൊക്കെ ചെയ്തെ പറ്റൂ……

പാര്‍സല്‍ നിര്‍ത്തിയ കമ്മിഷണര്‍ക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍..

ഇനി ബിവറേജ് പൂട്ടണം.

നല്ല ഡീസന്റ് ബാറുകള്‍ തുറക്കണം ….

മല്ല മദ്യം കൊടുക്കണം.

മാന്യമായി കുടിക്കുന്നവര്‍ കുടിക്കട്ടെ …

അല്ലെങ്കില്‍ ….

കുടിക്കണം എന്നുള്ളവര്‍ മാന്യന്മാര്‍ ആവട്ടെ …..

ജയ് ഹിന്ദ്‌ ….

ലേഖകന്‍ : വി രമേശ്‌ കുമാര്‍

( എഴുത്തുകാരന്‍ , മികച്ച ലീഡര്‍ഷിപ്പ് – ബീഹേവിയറല്‍ ട്രെയിനര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്)

Show More

Related Articles

Close
Close