കോടിയേരിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി; നമ്പി നാരായണനുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കും

ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധിക്കെതിരെ നിലപാടെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി മുഖ്യമന്ത്രി. ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ അനുവദിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

കേസന്വേഷണത്തിലെ വീഴ്ച പരിശോധിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ സംസ്ഥാനത്തിന്റെ പ്രതിനിധിയായി മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി സെന്തിലിനെ നാമനിര്‍ദേശം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

കേസ് അന്വേഷണത്തിലെ വീഴ്ചകള്‍ക്ക് കാരണക്കാരില്‍നിന്ന് നഷ്ടപരിഹാരം ഇടാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തി. നഷ്ടപരിഹാരം ഉടന്‍ കൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, നമ്പി നാരായണന് നഷ്ടപരിഹാരമായി സുപ്രീംകോടതി വിധിച്ച 50 ലക്ഷം രൂപ ഉമ്മന്‍ചാണ്ടിയും കെപിസിസിയും നല്‍കണമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കോടിയേരിയുടെ അതേ നിലപാട് തന്നെയാണ് വ്യവസായമന്ത്രി ഇ.പി ജയരാജനും എടുത്തത്. നഷ്ടപരിഹാരം നല്‍കേണ്ടത് കെ.പി.സി.സി പ്രസിഡന്റും കെപിസിസിയുമാണെന്ന് ഇ.പി. പറഞ്ഞിരുന്നത്.

Show More

Related Articles

Close
Close