പരാതിപ്പെട്ടിവെച്ചവരെ പുശ്ചിച്ചു പൊതുജനം

05fskm49ry_3py8pdnfd4_qna1rjzrbk_b
May 9th, 2015 നു കേരളത്തിലെ ഓട്ടോ ഓടാത്ത ഏക റോഡിനെ കുറിച്ച് ഡി എന്‍ ന്യൂസ്‌ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

കായംകുളം കക്കനാടിനു കിഴക്കോട്ട് ചെറുകര ജംഗ്ഷന്‍ വരെയുള്ള റോഡ്‌ ആണ് അത്. ചെട്ടികുളങ്ങര പഞ്ചായത്തിന്റെയും കായംകുളം മുനിസിപ്പാലിറ്റിയുടെയും അതിര്‍ത്തി പങ്കിടുന്ന റോഡാണിത്. കൂടാതെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും സിമന്റു കയറ്റിവരുന്ന ലോറികളും,ആശുപത്രിയിലേക്കുള്ള വാഹനങ്ങളും രണ്ടു സ്കൂളുകളിലേക്കുള്ള വാഹനങ്ങളുമടക്കം നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഈ വഴി തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ആയി.

ബി ജെ പി യുടെ മെമ്പര്‍ ആണ് വാര്‍ഡ്‌ മെമ്പര്‍ എങ്കിലും അവര്‍ നിസ്സഹായ ആണെന്ന് ജനം പറയുന്നു. എങ്കില്‍ ആരാണ് ഈ അവസ്ഥക്ക് കാരണം.

ഒരു അത്യാവശ്യത്തിനു ഓട്ടോ വിളിച്ചാലും, മനസ്സാക്ഷിയില്ലാത്ത മറുപടിയാണ്‌ ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നതെന്നാണ് ജനസംസാരം. പമ്പാ ജലസേചന പദ്ധതിയില്‍പ്പെട്ട കനല്‍ കടന്നു പോകുന്ന റോഡിന്‍റെ ഭാഗം തകരുന്നു കിടക്കുന്നു.ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഈ ഭാഗം താഴുന്നുമുണ്ട്.

റോഡിനു ഫണ്ട്‌ അനുവദിച്ചിട്ടും ,പണികള്‍ എടുത്തു നടത്താന്‍ ആരും തയ്യാറല്ല എന്നാണ് സ്ഥലം എം എല്‍ എ യില്‍ നിന്നും ലഭിച്ച മറുപടിയെന്ന് സ്ഥലവാസികള്‍ പറഞ്ഞു. അതല്ല എതിര്‍ ചേരിയില്‍ പെട്ട പാര്‍ട്ടിയുടെ മെമ്പര്‍ ഭരിക്കുന്ന വാര്‍ഡില്‍പെട്ട റോഡ്‌ മനപ്പൂര്‍വം ശരിയാക്കാത്തത് ആണെന്നും അടക്കം പറച്ചില്‍ ഉണ്ട്.

റോഡ്‌ നന്നാക്കാന്‍ പണം അനുവദിച്ചിട്ടും , പണികള്‍ ചെയ്യാന്‍ കരാറുകാര്‍ തയ്യാര്‍ ആവാത്തത് എന്ത് എന്നാണ് ജനം ചോദിക്കുന്നത്. ജി സുധാകരന്‍ എം എല്‍ എ ആയിരുന്നപ്പോള്‍ ആണ് ഈ റോഡ്‌ അവസാനം ടാര്‍ ചെയ്തത്. 14 വര്‍ഷം ഇടതുപക്ഷം ഭരിച്ചിരുന്ന വാര്‍ഡാനിത്..ഇതു ബി ജെ പി പിടിച്ചെടുത്തതാണ് ബോധപൂര്‍വം ഉള്ള ഈ ഉഴപ്പലിനു കാരണം.

എം എല്‍ എ യുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ പരാതിപ്പെട്ടിയുമായി റോഡരുകില്‍ എത്തിയിരിക്കുന്നതിനെ ജനം പരിഹസിക്കുന്നു. പരാതി ഉണ്ടെങ്കില്‍ ഞങ്ങളോട് പറയു എന്നെഴുതിയ പെട്ടി പല സ്ഥലങ്ങളിലും സ്ഥാപിക്കുന്നുണ്ട്.

സ്ഥലം എം എല്‍ എ ഈ പ്രദേശത്തെ പൊതു ജനത്തോടു കാണിക്കുന്ന ഈ നീതി നിഷേധം വന്‍ ജനരോക്ഷമാണ് പ്രദേശത്ത് ഉണ്ടാക്കിയിരിക്കുന്നത്. ആദ്യം എം എല്‍ എ ക്ക് എതിരെ ഈ പെട്ടിയില്‍ പരാതി എഴുതിയിടാന്‍ തയ്യാറെടുക്കുക ആണ് ഒരു വിഭാഗം ജനങ്ങള്‍.

ഈ മേഖലയില്‍ ഏതെങ്കിലും പരിപാടികള്‍ക്ക് വിളിച്ചാല്‍, എത്താം എന്നേറ്റാലും എം എല്‍ എ വരാത്തതും അല്ലെങ്കില്‍ പകരം ആളെ അയക്കുന്നതും മറ്റെന്തു കാരണത്താല്‍ എന്ന ചോദ്യത്തിനു ഉത്തരം പറയേണ്ടതും , ജനത്തിന്റെ ഈ ദുര്‍ഗതിക്ക് അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പേലും മറുപടി പറയേണ്ടതും ആരാണ് ?

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close