95 വര്‍ഷം മുമ്പ് മുങ്ങിയ അമേരിക്കന്‍ കപ്പല്‍ കണ്ടെത്തി

95 വര്‍ഷം മുമ്പ് 56 നാവികരുമായി മുങ്ങിയ അമേരിക്കന്‍ കപ്പല്‍ കണ്ടെത്തി. 1921ല്‍ കാലിഫോര്‍ണിയയിലെ മേര്‍ ദ്വീപിന് സമീപം മുങ്ങിയ യുഎസ്എസ് കൊനസ്റ്റോഗയാണ് കണ്ടെടുത്തത്. കാലിഫോര്‍ണിയയിലെ തന്നെ ഫാരല്ലന്‍ ദ്വീപിന് സമീപമാണ് കപ്പല്‍ കണ്ടെത്തിയത്

ship full

വെള്ളത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളുടെ സഹായത്തോടെ കപ്പലിന്റെ വലിയ സ്റ്റീം എഞ്ചിനാണ് ആദ്യം കണ്ടെത്തിയത്.

ship crew

പിന്നീട് നടത്തിയ തിരച്ചിലില്‍ മറ്റ് ഭാഗങ്ങള്‍ കൂടി കണ്ടെത്തി. മൃതദേഹത്തിന്റെ അവശിഷ്ടങ്ങളൊന്നും തന്നെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കപ്പല്‍ മുങ്ങിപ്പോകാനുണ്ടാ സാഹചര്യവും വ്യക്തമായിട്ടില്ല.

ship crew 2

 

പേള്‍ ഹാര്‍ബര്‍ നാവികതാവളത്തിലേക്ക് പോകവേയാണ് കപ്പല്‍ മുങ്ങിയത്. ഹവായ് ഭാഗത്താണ് കപ്പല്‍ മുങ്ങിയതെന്ന ധാരണയില്‍ 60 കപ്പലുകളിലായി 11 ദിവസം നീണ്ടു നിന്ന തിരച്ചില്‍ അന്നു നടത്തിയിരുന്നു. എന്നാല്‍ കപ്പല്‍ കണ്ടെത്താനായിരുന്നില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close