കൺസ്യൂമർഫെഡിൽ ഭരണസമിതിയെ സസ്പെൻഡു ചെയ്തു

consumer-fed
കൺസ്യൂമർഫെഡ് അഴിമതിയിൽ ഭരണസമിതിയെ സസ്പെൻഡു ചെയ്തു. ജോയ് തോമസ് ചെയര്‍മാനായുള്ള ഭരണസമിതിയാണ് സസ്‌പെന്‍ഷനിലായത്. സഹകരണ വകുപ്പ് രജിസ്ട്രാറാണ് നടപടിയെടുത്തത്. നിലവിലെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. ഭരണസമിതി തുടര്‍ന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എറണാകുളം ജില്ലാ ജനറല്‍ വിഭാഗം ജോയന്റ് രജിസ്ട്രാര്‍ക്കാണ് അഡ്മിനിസ്‌ട്രേഷന്റെ ചുമതല നല്‍കിയിരിക്കുന്നത്.
നേരത്തെ തന്നെ മുഖ്യമന്ത്രിയോട് ഭരണസമിതിയെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ആ ആവശ്യം സർക്കാർ പൂർണമായും നടപ്പിലാക്കിയിരിക്കുന്നു.എന്നാൽ നടപടിയെ കുറിച്ച് അറിയില്ലെന്ന് ജോയി തോമസ് . ഭരണച്ചുമതല ഇനി സഹകരണ രജിസ്ട്രാർക്കാകും.സിബിഐ അന്വേഷണം ഉൾപ്പെടെ ആവശ്യപ്പെട്ട് പലരും കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് നടപടി.കണ്‍സ്യൂമര്‍ ഫെഡില്‍ കോടികളുടെ അഴിമതി നടന്നെന്നും ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നുമായിരുന്നു സതീശന്‍ പാച്ചേനിയുടെ അന്വേഷണ റിപ്പോര്‍ട്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close