ഒരു യുഗത്തിന് അന്ത്യം, അലിസ്റ്റര്‍ കുക്ക് വിരമിച്ചു

ആരാധകരെ നിരാശരാക്കി ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായ അലിസ്റ്റര്‍ കുക്ക്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് കുക്ക് വിരമിക്കുക. ഇതോടെ ഇന്ത്യഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് അലിസ്റ്റര്‍ കുക്കിനുളള യാത്രയപ്പാകും.

ടെസ്റ്റില്‍ ഈ വര്‍ഷത്തെ ദയനീയ പ്രകടനമാണ് അമ്പരപ്പിക്കുന്ന തീരുമാനം എടുക്കാന്‍ കുക്കിനെ പ്രേരിപ്പിച്ചത്. ഈ വര്‍ഷം ഇതുവരെ മികച്ച പ്രകടനങ്ങളൊന്നും നടത്താന്‍ കുക്കിന് സാധിച്ചിരുത്തില്ല. 18.62 മാത്രമാണ് കുക്കിന്റെ ഈ വര്‍ഷത്തെ ടെസ്റ്റിലെ ബാറ്റിംഗ് ശരാശരി.

ഇംഗ്ലണ്ടിനായി 160 ടെസ്റ്റും 92 ഏകദിനവും നാല് ടി20 മത്സരവും കളിച്ചിട്ടുളള മുപ്പത്തിമൂന്ന് വയസ്സുകാരന്‍ രാജ്യത്തിനായി ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരമാണ്. 44.88 ശരാശരിയില്‍ 12.254 റണ്‍സാണ് കുക്ക് സ്വന്തമാക്കിയത്. 32 സെഞ്ച്വറികളുടേയും 56 അര്‍ധ സെഞ്ച്വറികളും കുക്ക് ടെസ്റ്റില്‍ നേടിയിട്ടുണ്ട്. ടെസ്റ്റ് റണ്‍വേട്ടയില്‍ സച്ചിന്‍ മാത്രമാണ് കുക്കിന് മുന്നിലുളള ഏക താരം.
2006ല്‍ നാഗ്പൂരില്‍ ഇന്ത്യയ്‌ക്കെതിരെ തന്നെയായിരുന്നു കുക്ക് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2014ല്‍ ടെസ്റ്റ് ഒഴികെ ക്രിക്കറ്റിലെ മറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച കുക്ക് ടെസ്റ്റില്‍ മാത്രം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഏകദിനത്തില്‍ 3204 റണ്‍സും ടി 61 റണ്‍സുമാണ് കുക്കിന്റെ സംഭാവന. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 22386 റണ്‍സ് അടിച്ചുകൂട്ടിയിട്ടുളള കുക്ക് 62 സെഞ്ച്വറിയും 106 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

Show More

Related Articles

Close
Close